283

ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രം മൈക്ക് ട്രെയ്ലറിലും ഗാനങ്ങളിലൂടെയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ അബ്രഹാം മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. പുതുമുഖം എന്നതിലുപരി ഗംഭീരമായ പ്രകടനമാണ് രഞ്ജിത്ത് സജീവിന്റെ ഭാഗത്തു നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വിഷ്ണു ശിവപ്രസാദ് അഭിപ്രായപ്പെട്ടു . അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക. മൈക്കിന്റെ സംഗീത സംവിധാനം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബാണ്.

വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമ്മിച്ച നടൻ ജോൺ എബ്രഹാമിന്റെ ജെഎ എന്റർടെയ്ൻമെന്റാണ് മൈക്ക് നിർമ്മിക്കുന്നത്. ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്.
ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെഎ എന്റർടൈൻമെന്റ്, രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.

ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ പക്വതയാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് മൈക്കിലെ നായിക. ബിവെയർ ഓഫ് ഡോഗ്സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബർ അലിയാണ്.

ഹൃദയം സിനിമയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബ് അടുത്തതായി ചെയ്യുന്ന മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങൾ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഹിഷാം മൈക്കിനായി സംഗീതം നിർവഹിക്കുന്നു എന്നത് ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണമാകുന്നു. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്ക് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്.
സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.വാർത്താ പ്രചരണം പ്രതീഷ് ശേഖർ .


Like it? Share with your friends!

283
Editor

0 Comments

Your email address will not be published. Required fields are marked *