146

മലയാളികളുടെ പ്രിയ ഗായികയാണ് മൃദുല വാര്യർ. റിയാലിറ്റി ഷോയിൽ ആരംഭിച്ച സംഗീത യാത്ര പിന്നണി ഗായികയിൽ എത്തിനിൽക്കുകയാണ്. കളിമണ്ണ് ചിത്രത്തിലെ ലാലീ ലാലീ എന്ന താരാട്ടുപാട്ടാണ്‌ മൃദുല വാര്യർക്ക് പിന്നണി ഗായിക എന്നനിലയിൽ ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരങ്ങളും സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മൃദുല, ഇപ്പോഴിതാ, പത്താം വിവാഹ വാർഷികം സന്തോഷം പങ്ക് വെച്ച് ഫേസ്ബുക്കിൽ ഫോട്ടോ ഷെയ്ൻ ചെയ്തിരിക്കുന്നത് .

പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൃദുല, സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുൻപും മകൾക്കൊപ്പമുള്ള വിഡിയോകൾ പതിവായി പങ്കുവയ്ക്കാറുണ്ട് മൃദുല.

പിന്നണിയിലെന്ന പോലെ യൂട്യൂബിലും മൃദുലയുടെ ഗാനങ്ങൾക്ക് ആരാധകരേറെയാണ്. പലപ്പോഴായി പുറത്ത് വിടുന്ന കവർ സോംഗുകളും മൃദുലയുടെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. മൃദുലയുടെ പാട്ടുകൾക്ക് മികച്ച പിന്തുണയാണ് അരുൺ വാര്യർ നൽകുന്നത്.

സുന്ദരി ഗാർഡൻസിലെ മധുര ജീവരാഗം , മിണ്ടിയും പറഞ്ഞും സിനിമയിലെ നീയേ നെഞ്ചിൽ എന്നീ ഗാനങ്ങൾ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു .


Like it? Share with your friends!

146
Editor

0 Comments

Your email address will not be published. Required fields are marked *