189


ബാഗ്ലൂർ : കോവിഡ് ബാധയെ തുടർന്ന് പട്ടിണിയിലായ ബാംഗ്ലൂരിലെ 2500 ഏറെ ദരിദ്ര കുടുംബങ്ങൾക്ക് നിത്യ ഭക്ഷണവും സഹായവും എത്തിച്ചു കൊടുക്കുന്ന ‘സ്വാഭിമാൻ’ എന്ന NGO സംഘടനയ്ക്ക് വേണ്ടി 12 വയസ്സുകാരന്റെ ആദ്യ സംഗീത രചന വൈറൽ ആകുന്നു. ലോക്ക ഡോൺ കാരണം സ്വന്തമായി ഓഡിയോ മിക്സിങ് സോഫ്റ്റ്‌വെയർ പഠിച്ചു തന്നെയാണ് ആര്യൻ വാര്യർ കോമ്പോസിങ്ങും പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത്.

ലോക സമസ്ത സുഖിനോ ഭവന്തു” എന്ന സംസ്കൃത ശ്ലോകം ആസ്പദമാക്കി ആണ് വീഡിയോ സോങ് ഇറക്കിയിരിക്കുന്നത്. അച്ഛന്റെ സഹോദരിയായ പിന്നണി ഗായിക മൃദുല വാര്യർ പാടി അഭിനയിക്കുന്ന വേർഷൻ ഫേസ്ബുക്കിൽ വൈറൽ ആയിരിക്കുകയാണ്.

കഴിഞ്ഞ ഒരു ആഴ്ചയോടെ നിരവധി ഗായകർ SMULE വഴി ഈ ഗാനം ഏറ്റുപാടി സഹായാഭ്യര്ഥനയുമായി ഫേസ്ബുക്കിൽ പ്രചാരണം നടത്തി വരുന്നത് ഈ ഗാനത്തിന്റെ ഭംഗിയേയും അതിന്റെ പ്രസക്തിയെയും അടിയൊപ്പിടുന്നു.

2017 KAWAI PIANO നടത്തിയ രാജ്യാന്തര KJPC പിയാനോ മത്സരത്തിൽ വിജയിച്ചു കൊണ്ടായിരുന്നു ആര്യൻ വാരിയരുടെ തുടക്കം.

കുട്ടികാലം മുതൽക്കു സംഗീതം ആര്യന് കളിപ്പാട്ടങ്ങളെക്കാൾ പ്രിയമുള്ളതാണ്. തുടക്കം നാല് വയസ്സുള്ളപ്പോൾ അച്ഛന്റെ മാതാപിതാക്കൾ പിറന്നാൾ സമ്മാനമായി നൽകിയ കീബോർഡിൽ ദേശീയ ഗാനം വായിച്ചുകൊണ്ടായിരുന്നു. വീഡിയോ ഫേസ്ബുക്കിൽ ശ്രദ്ധ പിടിച്ചുപറ്റിയതിനു ശേഷം, 5 വയസ്സ് മുതൽ ഗുരു അനീഷ് തോമസ്സിന്റെ കീഴിൽ പിയാനോ അഭ്യസിച്ചു വരുന്നു.

ലോകപ്രശസ്ത സംഗീതകാരൻ Yanny, ഇളയരാജ, AR റഹ്മാൻ എന്നിവരാണ് ആര്യൻ വാരിയരുടെ ഇഷ്ട ദൈവങ്ങൾ.


Like it? Share with your friends!

189
24 Web Desk

0 Comments

Your email address will not be published. Required fields are marked *