156
17k shares, 156 points

കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാന്നറിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫി. ഏറെ പ്രത്യേകതയുള്ള പ്രൊജക്റ്റ് ആണ് ഇന്ന് നാദിർഷായുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൺസ് ചെയ്തിരിക്കുന്നത്. താൻ സിനിമയിലെ ഗുരുക്കന്മാരായി എന്നും കാണുന്നത് സിദ്ധിക്ക് ലാലും, റാഫി മെക്കാർട്ടിനും തുടങ്ങിയവരാണെന്നു എല്ലാ അഭിമുഖങ്ങളിലും നാദിർഷ പറഞ്ഞിരുന്നു. തന്റെ ഗുരുവിന്റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഹ്യൂമർ ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമായിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയിൽ ആരംഭിക്കും. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ നിർമ്മാണമാണ് നാദിർഷ റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. ഹിറ്റുസിനിമകൾ മലയാളിക്ക് സമ്മാനിച്ച നാദിർഷ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. പി ആർ ഓ: പ്രതീഷ് ശേഖർ.


Like it? Share with your friends!

156
17k shares, 156 points
Editor

0 Comments

Your email address will not be published. Required fields are marked *