110

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിന്‍റെ വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിച്ചത്. ഇന്നലെ സൂര്യ ഫെസ്റ്റിവലിന്റെ ഒമ്പതാം ദിവസമായിരുന്നു നവ്യയുടെ നൃത്തം. 2016ലാണ് നവ്യ അവസാനമായി മേളയിൽ പങ്കെടുത്തത്.

ഒരുപാട് ആഗ്രഹിച്ചിട്ടും സംഭവിക്കാതിരുന്ന തിരിച്ചുവരവ് സാധ്യമായതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ. സൂര്യയുടെ വേദിയിൽ എത്താൻ കഴിയുക എന്നത് ഒരു കലാകാരിയുടെ ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണെന്ന് നവ്യ പറഞ്ഞു.


Like it? Share with your friends!

110
K editor