219

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് നയന്‍താര. ആരാധകര്‍ കൊണ്ടും പ്രതിഫലം കൊണ്ടും നായകന്മാരുടെ ഒപ്പം നില്‍കുന്ന നടിയാണ് നയന്‍സ്. മലയാളി ആണെങ്കിലും നയന്‍സ് തെന്നിന്ത്യയുടെ മുഴുവന്‍ സൂപ്പര്‍ താരമാണ്. ചിമ്പുവുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട് നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് പ്രഭുദേവയുമായി നടി പ്രണയത്തിലാണെന്നും വിവാഹം വരെ എത്തുമെന്നും വിവരങ്ങള്‍ എത്തിയെങ്കിലും ഇരുവരും പിരിഞ്ഞു. ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവയും നയന്‍താരയും തമ്മില്‍ അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് വവിരം.

പലപ്രാവശ്യം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വാര്‍ത്തകള്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തിന് മുകളിലായി ഇക്കാര്യം പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിഘ്‌നേഷ് ശിവനും നയന്‍താരയും ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ദൈവവിശ്വാസിയും ജ്യോതിഷത്തില്‍ തികഞ്ഞ വിശ്വാസവുമുള്ള നയന്‍താരയും വിഘ്‌നേഷും ലോക്ക്ഡൗണിന് മുന്‍പ് ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് ജ്യോല്‍സ്യന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം കൂടി സന്ദര്‍ശിക്കുന്നതോടെ ഇരുവരും വിവാഹിതര്‍ ആകുമെന്നാണ് വിവരം. വിവാഹ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2016ലെ സൈമാ അവാര്‍ഡ്‌സിനായി ഒന്നിച്ചു വന്നതോടെയാണ് നയന്‍താരയെയും വിഘ്‌നേഷ് ശിവയെയും ക്യാമറകള്‍ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയന്‍താര വിഘ്‌നേഷുമായി പ്രണയത്തിലാണെന്നു വാര്‍ത്തകള്‍ പരന്നിരുന്നു.


Like it? Share with your friends!

219
Seira

0 Comments

Your email address will not be published. Required fields are marked *