277

ഇലക്ഷൻ ചൂടുപിടിച്ചിരിക്കുന്ന വേഷയിൽ നെല്ലിയിൽ ചന്ദ്രനെ പരിചയപ്പെടുത്തി ‘പടച്ചോനേ ഇങ്ങള്‌ കാത്തോളീ’ യുടെ സെക്കൻഡ് ലുക്ക് ക്യാരക്ടർ പോസ്റ്റർ എത്തി. നിർമ്മാതാവും അഭിനേതാവുമായ രഞ്ചിത്ത് മൻമ്പ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിൻ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി’ എന്ന ക്യാപ്ഷനിൽ പുറത്തുവിട്ട പോസ്റ്ററിൽ വെള്ള വസ്ത്രം ധരിച്ച് സ്ഥാനാർത്ഥിയുടെ വേഷത്തിൽ നിൽക്കുന്ന നെല്ലിയിൻ ചന്ദ്രനെ കാണാം.

ബിജിത് ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ യിൽ ശ്രീനാഥ്‌ ഭാസിയാണ് നായകൻ. ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ്‌ ഭാസി എത്തുന്നത്. ആൻ ശീതളാണ് നായിക. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് കുമാർ കാവുംതറയുടെതാണ് തിരക്കഥ. ‌

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്നറാണ്. ‘വെള്ളം’,’അപ്പൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം‌ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.

ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംങ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി. ആർട്ട് അർക്കൻ എസ് കർമ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ. പി.ആർ.ഓ- മഞ്ജു ഗോപിനാഥ്‌., മാർക്കറ്റിംഗ് ഹെയിൻസ്‌.


Like it? Share with your friends!

277
Editor

0 Comments

Your email address will not be published. Required fields are marked *