118

വിവാദമായ സ്വർണക്കടത്തു കേസിൽ കേരള സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്നതിന്റെ തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപനം. ഇതിനാധാരമായി നടി അഹാന കൃഷ്ണകുമാർ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ച വാക്കുകളാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. അഹാന കുറിച്ചതിങ്ങനെ “ശനിയാഴ്ച സുപ്രധാനമായ അഴിമതി പുറത്തു വന്നു, ഞായറാഴ്ച ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു”. എന്നാൽ സ്വർണക്കടത്തിന്റെ വാർത്തകളെയും,നേരിടുന്ന പ്രതിസന്ധികളെയും മറയ്ക്കാൻ കമ്യുണിസ്റ്റ് ഭരണത്തിന്റെ തന്ത്രമാണ് ഈ ട്രിപ്പിൾ ലോക്ക് ഡൌണെന്നാണ് പൊതുവെ വ്യാഖ്യാനം ഉയർന്നത്. ഈ വ്യഖ്യാനം ശരിയാണെങ്കിലും തെറ്റാണെങ്കിലും അഹാനയുടെ ഫേസ്ബുക്ക് കമന്റുകൾക്കിപ്പോൾ ചുവന്ന നിറമാണ്.

ഇന്ത്യൻ പൗരനായ ഒരു വ്യക്തിയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുള്ളതാണ്. പക്ഷെ ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള പ്രതികരണങ്ങൾ.മറ്റൊരു തലത്തിൽ നോക്കിയാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെ കണക്കിലെടുക്കുമ്പോൾ ഇതൊരു അപവാദ പ്രചരണമാണെന്നാണ് ചിലരുടെ പക്ഷം. തിരുവനന്തപുരത്തെ സ്ഥിതികൾ അതീവ ഗുരുതരമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുബോൾ രണ്ടും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് ഇതിന് കാരണമായി പറയുന്നത്. അഹാനയുടെ അച്ഛൻ കൃഷ്ണ കുമാർ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനത്തിനിരിയ്ക്കുന്ന ഫോട്ടോകളും ഇവിടെ ഉയർത്തികാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ ആഭ്യന്തര തലത്തിലെ സ്വർണക്കടത്തിനെ കൊറോണയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ മറപറ്റി വിവാദങ്ങളിൽ നിന്നും ഒഴിവാക്കുന്നുണ്ടോയെന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. എന്തൊക്കെയാണെങ്കിലും അഹാന ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. പക്ഷെ ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളുടെ സൈബർ പ്രതികരണം പൊടി പൊടിക്കുന്നുമുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയൊരു സംഘ പരിവേഷം കൂടി അഹാനയ്ക്ക് ചാർത്തികിട്ടിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തനങ്ങളും, ഗവണ്മെന്റ് പരിശ്രമങ്ങളും ഈ ഇൻസ്റ്റഗ്രാം പോസ്റ്റിൽ മങ്ങിപ്പോയിട്ടുണ്ടോ? മുഖ്യൻ പറഞ്ഞ പോലെ മടിശീലയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു…

View this post on Instagram

mood indigo shot by @sk_abhijith

A post shared by Ahaana Krishna (@ahaana_krishna) on


Like it? Share with your friends!

118
24 Web Desk

0 Comments

Your email address will not be published. Required fields are marked *