125

ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങി ഒരു ദശകനിപ്പുറത്തു നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ, നിവിൻ പോളിയെന്ന നടൻ ഒരുപാട് വളർന്നു കഴിഞ്ഞു. മുന്നേ നടന്നവരും, ഒപ്പം നടന്നവരും, ശേഷം വന്നവരും ഇപ്പോൾ അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ്. മലയാള സിനിമയ്ക്ക് അകത്തും പുറത്തും മലയാളികളുടെ അഭിമാനമായ് മാറി ഈ പ്രതിഭ.
പുതിയ ദേശങ്ങളും ഭാഷകളും നിരവധി അംഗീകാരങ്ങൾ നൽകി ഇദേഹത്തെ ആദരിച്ചപ്പോൾ ഓരോ മലയാളിയുമാണ് അഭിമാനിച്ചത്. നേടിയതെല്ലാം അർഹതപെട്ടതാണ്. ആരുടേയും പിൻബലമില്ലാതെ സിനിമയിലെത്തി 10 വർഷം കൊണ്ട് ലാലേട്ടന് ശേഷം ബോക്സ് ഓഫീസ് പവറിലേക്ക് എത്തിയെങ്കിൽ, അംഗീകരിക്കണം ഈ നടനെ. കൂടാതെ ബോക്സ് ഓഫീസിൽ മറ്റനവധി റെക്കോർഡുകളും ഈ കാലയളവിൽ സൃഷ്ട്ടിച്ചു. ആവറേജ് സ്ക്രിപ്റ്റ് പോലും മികച്ചതാക്കുന്ന നിവിൻ പോളിക്ക് എല്ലാവിധ ആശംസകളും നേരാം.


Like it? Share with your friends!

125
Seira

0 Comments

Your email address will not be published. Required fields are marked *