247

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പ്രീ റിലീസ് ട്രൈലെർ റിലീസ് ചെയ്തു. പോസ്റ്ററുകളിലും ട്രെയ്ലറിലും പ്രേക്ഷകരെ അമ്പരിപ്പിച്ച മമ്മൂട്ടി ചിത്രം ടീസറിലൂടെ മുഖം മൂടിക്കു പിന്നിൽ മറ്റൊരാൾ ഒളിച്ചിരിപ്പുണ്ടോയെന്നുള്ള സംശയം വ്യക്തമാക്കുന്നു. ലൂക്ക് ആന്റണിക്ക് മുന്നിൽ ടീസറിൽ എത്തുന്ന മുഖമൂടി ധരിച്ച കഥാപാത്രം മമ്മൂട്ടിയാണോ അതോ വേറെ ആരെങ്കിലുമാണോ എന്നുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. നാളെ ഒക്ടോബർ ഏഴിന് റോഷാക്ക് തിയേറ്ററിലെത്തുമ്പോൾ മറനീക്കി പുറത്തുവരുന്ന രഹസ്യങ്ങൾ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിന്റെ ടീസറും. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കഥയെ നയിക്കുന്ന നായകൻ ഷറഫുദ്ധീൻ ആണെന്നും ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനമാണെന്നും ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരുടെ മികച്ച പ്രകടനകൾക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നും ഇന്റർവ്യൂകളിൽ മമ്മൂട്ടി വ്യകത്മാക്കിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.

റോഷാക്കിന്റെ തിരക്കഥ സമീർ അബ്ദുൽ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം കിരൺ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും നിർവഹിക്കുന്നു. പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ.


Like it? Share with your friends!

247
Editor

0 Comments

Your email address will not be published. Required fields are marked *