118
13.2k shares, 118 points

മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും.ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും.

പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം.ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്ത്കാരികൂടിയായ ശ്രീഷ്മ.ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായിക ആകുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്.

ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് & എ.സ് ദിനേശ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പുതുമുഖങ്ങളെ കൂടാതെ കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പൂർണ്ണമായും പാലക്കാടും സമീപപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.


Like it? Share with your friends!

118
13.2k shares, 118 points
24 Web Desk

0 Comments

Your email address will not be published. Required fields are marked *