101

ഒമർ ലുലു തന്റെ പിറന്നാൾ ദിനം ആയ ഇന്ന് (30/10/2022) തന്റെ ഏറ്റവും പുതിയ ചിത്രയമായ “നല്ല സമയത്തിലെ ” പ്രോമോ സോങ് ആയ “ഫ്രീക്ക് ലുക്ക് ” റിലീസ് ചെയ്തു. ഇന്നത്തെ യുവത്വത്തിനെ ആകർഷിക്കുന്ന മലയാളത്തിലെ ആദ്യത്തെ കമ്പ്ലീറ്റ് സ്റ്റോണർ കോമഡി ആയെത്തുന്ന നല്ല സമയത്തിന്റെ ഈ പ്രോമോ സോങ് സിനിമയുടെ തുടക്കം മുതൽ അണിയറ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്ന അവകാശങ്ങൾ പൂർത്തീകരിക്കുന്ന രീതിയിൽ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

ഇന്നത്തെ സൊസൈറ്റിയുടെ മനുഷ്യർ തമ്മിലുള്ള വിവേചനവും പ്രണയം എന്നത് ഒരു ചട്ടകൂടിൽ ഒതുങ്ങേണ്ട ഒന്നല്ല ആശയവും സംസാരിക്കുന്ന ഈ സോങ് LGBTQ കമ്യൂണിറ്റിയിലെ ആളുകളെയും റെപ്രസന്റ് ചെയ്യുന്നുണ്ട്.

ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്ന പുതിയ നായികമാരായ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ എന്നിവർ ലീഡ് ചെയ്യുന്ന ഈ പാട്ടിൽ ബിഗ് ബോസ്സിലൂടെ മലയാള സമൂഹത്തിൽ LGBTQ കമ്മ്യൂണിറ്റിയുടെ പ്രതിനിധി ആയി മാറിയ ജാസ്മിൻ എം മൂസയും നടി മറീന മൈക്കലും ഭാഗമാകുന്നുണ്ട്.

ഒമർ ലുലുവും നവാഗതയായ ചിത്രയും സംഗീത നിർവഹിച്ച ഈ സോങ് ബിന്ദു അനിരുദ്ധൻ, ജീനു നസീർ, ചിത്ര എന്നിവർ കൂടെയാണ് പാടിയത്. ഇന്ദുലേഖ വാര്യർ എഴുതി പാടിയ റാപ്പ് പോർഷൻ ആണ് ഈ സോങ്ങിന്റെ ഹൈലൈറ്റ്.

ഒമർ ലുലു തന്റെ അഞ്ചാമത്തെ ചിത്രമായി ഒരുക്കുന്ന നല്ല സമയം നിർമിച്ചിരിക്കുന്നത് നവാഗതനായ കളന്തൂർ ആണ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണൻ ആണ്. ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പിവി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.

ഫ്രീക്ക് ലുക്ക് എന്ന ഈ സോങ്ങിലൂടെ മലയാള സിനിമയിലെ ഇന്നത്തെ തലമയുടെ കഥ പറയുന്ന ചിത്രം തന്നെ ആയിരിക്കും നല്ല സമയം എന്ന് ഒമർ ലുലു ഉറപ്പ് തരുന്നുണ്ട്. നവംബർ റിലീസ് ആയെത്തുന്ന ചിത്രം യൂത്തിനെ തിയറ്ററിലേക്ക് ആകർഷിക്കും എന്ന് തന്നെ കരുതാം.


Like it? Share with your friends!

101
Editor

0 Comments

Your email address will not be published. Required fields are marked *