276
29k shares, 276 points

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 85ൽ പരം മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. നിയാസ്, ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. യുനുസിയോ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്.

കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: ശിവപ്രസാദ്.


Like it? Share with your friends!

276
29k shares, 276 points
Editor

0 Comments

Your email address will not be published. Required fields are marked *