163

പാലത്തായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്തിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പീഡനക്കേസിലെ പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, പത്മരാജനെതിരെ പോസ്കോ ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് ശബ്ദ രേഖയിൽ പറയുന്നത്. എന്നാൽ പോസ്കോ വകുപ്പ് ചുമത്തണമെന്ന പൊതുജനത്തിന്റെ രോഷത്തിന്, മറുപടി നൽകാനായി ഐജി ശ്രീജിത്ത് നടത്തിയ നാടകമാണിതെന്നാണ് ജസീൽ എസ്.എം കല്ലാച്ചി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഈ വാദം കേസിലെ വഴിത്തിരിവായി മാറുകയാണെന്നുകൂടി പറഞ്ഞുവെയ്ക്കുന്നു. ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എവിടെനിന്നോ വിളിക്കുന്ന മുഹമ്മദ് എന്ന വ്യക്തിക്ക് 18 മിനിറ്റോളം കേസിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നതായിട്ടാണ് ഓഡിയോ. എന്നാൽ ഈ ഓഡിയോ വിളിക്കുന്ന മുഹമ്മദിന്റെ മറ്റൊരു ഐഡിന്റിറ്റിയും വെളിപ്പെടുത്തുന്നില്ല. പക്ഷെ പത്മരാജനെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജസീൽ, പാനൂർ സിഐയെ ഫോൺ വിളിച്ചപ്പോൾ കൃത്യമായി ആരാണെന്നും എന്തിനാണെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇത്ര ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ ഇതുപോലും ചോദിയ്ക്കാത്തത് ഇവിടെ സംശയാസ്പദമാണ്. ഐജിയുടെ നാടകമാണിതെന്നും സംഘപരിവാർ ഇതിനെ തെളിവുകളായി നിരത്തുകയാണെന്നും കുറിപ്പിൽ പറയുന്നു. ഈ ശബ്ദരേഖകളെക്കുറിച്ച് ഐജി യാതൊരു പ്രതികരണവും നടത്താത്തതും ചോദ്യമാണ്. മറ്റൊരു കാര്യം, കേസിനെക്കുറിച്ച് അറിയാനായാണ് മുഹമ്മദ് എന്ന വ്യക്തി വിളിക്കുന്നതെങ്കിൽ, പത്മരാജന് ജാമ്യം കിട്ടരുതെന്ന് കരുതുന്ന സാഹചര്യത്തിലും, ഒരു പിഞ്ചു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ട വികാരത്തിലും എന്തുകൊണ്ട് ആ ഓഡിയോ പ്രചരിപ്പിച്ചു??. മുഹമ്മദ് തന്റെ ചോദ്യങ്ങൾ ഫോൺ സംഭാഷണത്തിന്റെ തുടക്കത്തിൽ അവസാനിപ്പിക്കുകയും, പിന്നീട് ഐജി എല്ലാവരും അറിയട്ടെ എന്ന രീതിയിൽ നിർത്താതെ സകലകാര്യങ്ങളും വിശദീകരിക്കുകയും ചെയ്തതെന്തിനാണ്?? എല്ലാറ്റിനുമുപരി മജിസ്ട്രേറ്റിന്റെ മുന്നിലെ രഹസ്യമൊഴി (164) പരസ്യപ്പെടുത്താൻ പാടുണ്ടോയെന്നും ചിന്തിക്കണം.
“കുട്ടിക്ക് മാനസാന്തരം വരികയാണെങ്കിൽ പിന്നീട് പോക്സോ വകുപ്പുകൾ ചേർക്കാം എന്നതൊക്കെ ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ച് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. എഫ് ഐ ആർ ഇട്ട് ഇൻവെസ്റ്റിഗേഷൻ നടത്തി ഫൈനൽ ചാർജ് കോടതിയിൽ കൊടുത്തുകഴിഞ്ഞാൽ ആ കേസ് അവിടെ അവസാനിക്കുകയാണ്. ഫൈനൽ ചാർജ് കോടതിയിൽ എത്തിച്ചാൽ അതിനുമുകളിൽ വകുപ്പ് വീണ്ടും അന്വേഷണം നടത്തണം” തുടങ്ങിയ ഐജി ശ്രീജിത്തിന്റെ വാദം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ജസീൽ വിശ്വസിക്കുന്നു. ഈ ഓഡിയോ ശ്രീജിത്തിന്റെതാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതാണെന്നും ഒപ്പം സംഘപരിവാർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ശ്രീജിത്തിന്റെ വാക്കുകൾ ഉപയോഗിക്കുന്നത് തടയേണ്ടതുമാണ്.


Like it? Share with your friends!

163
Seira

0 Comments

Your email address will not be published. Required fields are marked *