അസിസ്റ്റന്റ് ഡയറെക്ടർ ആയി ആണ് സൗബിൻ ഷാഹിർ സിനിമയിൽ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആയ വാപ്പയുടെ ശുപാർശയിൽ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലെത്തുമ്പോൾ സൗബിന് പ്രായം നന്നേ ചെറുതാണ്. പിന്നിട് വർഷങ്ങൾക്ക് ശേഷം സൗബിൻ സിനിമയിൽ മുഖം കാണിക്കുന്നത് രാജീവ് രവിയുടെ അന്നയും റസൂലിലൂടെയാണ്. പിന്നിട് സൗബിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, വ്യത്യസ്തങ്ങളായ വേഷങ്ങൾ തരാതെ തേടി എത്തി. പിന്നിട് പറവയിലൂടെ സംവിധായകനുമായി.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കൂടെയാണ് സൗബിൻ. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് കാലെടുത്തു വച്ച സൗബിൻ ഇന്ന് മലയാള സിനിമയിൽ പകരം വയ്ക്കാനാകാത്ത താരമാണ്. അസിസ്റ്റന്റ് ആയി ജീവിതം മുന്നോട്ട് പോയ കാലഘട്ടത്തെ കുറിച്ചു അടുത്തിടെ സൗബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അസ്സിസ്റ്റ് ചെയ്ത പല സിനിമകളിലും പാസിംഗ് ഷോട്ടിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് സൗബിൻ പറയുന്നത്. സൗബിൻ പറയുന്നതിങ്ങനെ.

അസിസ്റ്റ് ചെയ്ത എല്ലാ പടങ്ങളിലും പാസിംഗ് ഷോട്ട് പോയിട്ടുണ്ട്. മുഖമൊന്നും കാണില്ല. പാണ്ടിപ്പട സിനിമയിൽ ഹനീഫ് ഇക്ക മയിൽ ആയി വരുന്നില്ലേ?. അതിൽ ഹനീഫിക്ക മയിലിന്റെ തല വച്ച ശേഷം ഓടി, അവസാനം ആ തല പോകുന്നവരെ ഞാനാണ് ആ മയില്, റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പാണ്ടിപ്പടയിൽ സൗബിൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു
0 Comments