196

പായലും ചെളിയും നിറഞ്ഞതോടെ തലസ്ഥാനത്തെ പ്രധാന കുടിവെളള സ്രോതസുകളിലൊന്നായ അരുവിക്കര ഡാം സംഭരണശഷി മൂന്നിലൊന്നായി കുറഞ്ഞു. വർഷങ്ങളായി ഡാമിൽ അടിഞ്ഞുകിടക്കുന്ന ചെളി നീക്കം ചെയ്യുന്നമെന്ന് നാളുകളായി അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പായില്ല.

സംഭരണ ശേഷിയുടെ മുക്കാൽ ഭാഗവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. പകുതിയോളം സ്ഥലം കാട് വളർന്നും കയ്യേറിയും നാശോന്മുഖമായി. ചെളിയും പായലും നീക്കി അരുവിക്കര ജലസംഭരണി നവീകരിക്കുമെന്ന് അധികൃതർ കാലങ്ങളായി പറയുന്നുണെങ്കിലും പ്രഖ്യാപനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ചെളി ഒഴുകി പോകുന്നതിന് 1975 വരെ വാൽവ് ഉണ്ടായിരുന്നു. ഇതിന് തകരാർ സംഭവിച്ചതോടെ ചെളി ഒഴുകിപ്പോകുന്നത് തടസപ്പെട്ടു. അരുവിക്കര ഡാം നിറഞ്ഞ് സംഭരണ ശേഷിയിലെത്താൻ നേരത്തെ ദിവസങ്ങളെടുക്കുമായിരുന്നു. എന്നാലിപ്പോൾ മഴ ചെറുതായി കനക്കുന്പോള്‍ തന്നെ ഡാമിൻറെ ഷട്ടർ തുറക്കേണ്ട അവസ്ഥയിലാണ്. അത്രയും ഡാമിൻറെ സംഭരണശേഷി കുറഞ്ഞു.


Like it? Share with your friends!

196
meera krishna

0 Comments

Your email address will not be published. Required fields are marked *