199

പേളിയുടെ പോസ്റ്റിനൊപ്പം തന്നെ ശ്രീനിഷും തന്റെ പിറന്നാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാത്രി 12 മണിക്ക് പേളി വഴിയുടെ നടുക്ക് നിന്ന് ശ്രീനിഷിനോട് ഹാപ്പി ബർത്ത് ഡേ എന്ന് പറയുന്ന വീഡിയോയാണ് ശ്രീനിഷ് പങ്കു വെച്ചിട്ടുള്ളത്. ഇന്ന് എന്റെ 12 മണി ഇങ്ങനെയായിരുന്നു … ക്രേസിയായ ഇവളെയാണ് ഞാൻ വിവാഹം കഴിച്ചത്. അവൾ എനിക്ക് ആശംസകളറിയിക്കാൻ കാർ വഴിയിൽ നിർത്തി. എന്റെ പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് നന്ദി എന്നാണ് വീഡിയോയ്ക്ക് താഴെ ശ്രീനിഷ് കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് സോഷ്യൽമീഡിയ വഴി ശ്രീനിഷിന് ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് പേളിയും ശ്രീനിയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇവർ തങ്ങളുടെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പേളീഷ് വീഡിയോകൾക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.


Like it? Share with your friends!

199
Editor

0 Comments

Your email address will not be published. Required fields are marked *