164

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.13 ശതമാനമാണ് വിജയം. 319782 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2019 ൽ 84.33 ആയിരുന്നു വിജയം. സയൻസ്– 88.62 ശതമാനം. ഹ്യൂമാനിറ്റീസ്– 77.76 ശതമാനം, കൊമേഴ്സ്– 84.52 ശതമാനം. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി.

ഇത്തവണ വിജയശതമാനം കൂടുതൽ എറണാകുളത്ത് ആണ്. 89.02 ശതമാനം. കുറവ് കാസര്‍കോട് ജില്ലയിലും 78.68 ശതമാനം. നൂറു ശതമാനം വിജയം നേടിയത് 114 സ്കൂളുകളാണ്. കഴിഞ്ഞ വർഷമിത് 79 ആയിരുന്നു.

എസ്എസ്എല്‍സി ഫലം ജൂണ്‍ 30 നായിരുന്നു പ്രഖ്യാപിച്ചത്. 15 ദിവസം പിന്നിടുമ്പോൾ തന്നെ പ്ലസ് ടു ഫലവും പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ്. കേരള സർക്കാരിന്‍റെ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയുമാണ് വിദ്യാർഥികൾക്ക് ഫലമറിയാൻ കഴിയുക.



ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:

www.keralaresults.nic.in, www.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in


Like it? Share with your friends!

164
24 Web Desk

0 Comments

Your email address will not be published. Required fields are marked *