151
16.5k shares, 151 points

ചെന്നൈ: മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ 400 കോടി ക്ലബിലേക്ക്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് 400 കോടി ക്ലബിൽ ഇടം നേടാൻ 21 കോടി രൂപ മാത്രമേ ആവശ്യമുള്ളൂ.

ലോകമെമ്പാടുമായി 379.13 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ ഇതുവരെ നേടിയതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. ആദ്യ ആഴ്ചയിൽ 308.59 കോടി രൂപ നേടിയ ചിത്രം രണ്ടാമത്തെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായി ചിത്രം യഥാക്രമം 15.47 കോടി, 26.72 കോടി, 28.5 കോടി ഉള്‍പ്പടെ ആകെ 379.13 കോടി നേടി.

സെപ്റ്റംബർ 30ന് പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ ഐ-മാക്സ് ഫോർമാറ്റിലാണ് റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ കൽക്കിയുടെ പൊന്നിയിൻ സെൽവനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. കഥാപാത്രങ്ങളുടെ ആധിക്യവും കഥയുടെ സങ്കീർണ്ണതയും കാരണം പലരും ഈ ചിത്രത്തെ ലോകപ്രശസ്ത പരമ്പരയായ ഗെയിം ഓഫ് ത്രോൺസുമായി താരതമ്യം ചെയ്തിട്ടുണ്ട്.


Like it? Share with your friends!

151
16.5k shares, 151 points
K editor