186

പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.ഇന്നലെയാണ് രണ്ട് പോത്തീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിൽ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പിൽ ഇവർ തള്ളി നീക്കിയത് 24 മണിക്കൂറാണ്. ഇവിടെ പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവുമെല്ലാം മാനേജ്‌മെന്റ് എത്തിച്ചുവെന്ന് രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ന് രാവിലെയും രോഗികൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ഉടൻ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. കൊറോണ സെല്ലിൽ നിന്നും ഇവരെ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഇതുവരെ ആംബുലൻസ് വന്നിട്ടില്ലെന്നും രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ആരോഗ്യ പ്രവർത്തകർ പോത്തീസിലെത്തി രോഗികളെ ആശുപത്രിയിലേക്ക് മാറ്റി.


Like it? Share with your friends!

186
meera krishna

0 Comments

Your email address will not be published. Required fields are marked *