222

ഒമർലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലര്‍ ചിത്രം പവർ സ്റ്റാറിന് വേണ്ടി ബോഡി ബിൽഡ്‌ ചെയ്ത്‌ താരങ്ങളായ റിയാസ്‌ ഖാനും ബാബുരാജും. മലയാള സിനിമയുടെ ആക്ഷൻ കിംഗ്‌ ബാബു ആന്റണിയുടെ ദീർഘ നാളത്തെ മടങ്ങിവരവിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്‌ പവർ സ്റ്റാർ. ബാബു ആന്റണിക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാബുരാജും റിയാസ്‌ ഖാനും വർക്കൗട്ട്‌ ചെയ്യുന്ന ചിത്രങ്ങൾ ഒമർ ലുലു തന്നെയാണ്‌ തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്‌. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്‌.

പവര്‍ സ്റ്റാര്‍ ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ പാട്ടുകളോ നായികയോ ഇല്ലെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ് . ചിത്രത്തിൽ ഹോളിവുഡ്‌ താരം ലൂയിസ് മാന്‍ഡിലര്‍ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നു. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍. വിർച്വൽ സിനിമാസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌. ഡെന്നിസ്‌ ജോസഫ്‌ വർഷങ്ങൾക്കുശേഷം തിരക്കഥയെഴുതുന്ന പവർ സ്റ്റാറിനുവേണ്ടി സിനു സിദ്ധാർത്ഥ്‌ ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു. ഒരു കാലത്ത് മലയാളത്തിന്റെ ആക്ഷൻ താരമായി വിലസിയിരുന്ന നടൻ ബാബു ആന്റണി വലിയ തിരിച്ചുവരവ് നടത്തുകയാണ് ചിത്രത്തിലൂടെ .


Like it? Share with your friends!

222
meera krishna

0 Comments

Your email address will not be published. Required fields are marked *