311

കഥകളുടെ ഗന്ധർവ്വൻ ശ്രീ.പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം “പ്രാവ് “ന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ ആയിരുന്ന മെഗാസ്റ്റാർ , ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ‘പ്രാവ്‌” ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. നവംബർ 30 ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ‘പ്രാവിലെ’ പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ ,ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവർ അഭിനയിക്കുന്നു.

പ്രാവി’ ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ് : ഫസലുൽ ഹഖ്, ഡിസൈൻസ് : പനാഷേ എന്നിവരാണ്. പ്രാവിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു . പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

311
Editor

0 Comments

Your email address will not be published. Required fields are marked *