181

ഡൽഹി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവെച്ചത്. “അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,”- പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

സിനിമാ മേഖലയിൽ മാത്രമല്ല, ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.


Like it? Share with your friends!

181
K editor