”വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍… ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..” എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിച്ചത്. ”ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം” എന്നിങ്ങനെയാണ് അല്ലിയുടെ നിബന്ധനകള്‍. അല്ലി മോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാല്‍ രണ്ടുപേര്‍ക്കും വീട്ടില്‍ താമസിക്കാം, അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള സാധ്യതയുണ്ട് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവയ്ക്കുന്നത്.

0 Comments