348

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രാഥമിക ജൂറി പ്രിയനന്ദനൻ ഗോത്രഭാഷയിൽ ഒരുക്കിയ ധബാരി ക്യുരുവിയെ അന്തിമ ജൂറിക്ക്‌ വിട്ടുനൽകിയില്ല, പ്രതിഷേധവുമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ്‌ കൂടിയായ സംവിധായകന്‍ പ്രിയനന്ദനന്‍ രംഗത്ത്‌. തന്റെ ചിത്രം തഴഞ്ഞതിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രിക്കും പരാതി നൽകുമെന്ന്പ്രിയനന്ദനന്‍ പറഞ്ഞു. ലോകസിനിമയിൽ തന്നെ ആദ്യമായി ഗോത്രവര്‍ഗ്ഗത്തിൽപ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയാണ്‌ധബാരി ക്യുരുവി’. ഇരുള ഭാഷയിലാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. ആദിവാസി മേഖലയായ അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ്‌ ചിത്രം പൂര്‍ത്തീകരിച്ചത്‌.
സമൂഹത്തിലെ അടിത്തട്ട്‌ വിഭാഗമായ ഒരു കീഴാള ചിത്രമാണ്‌ ധബാരി ക്യുരുവി. ചലച്ചിത്ര പുരസ്‌ക്കാര സമിതിയുടെ പ്രാഥമിക ജൂറി സിനിമ കണ്ടുഎന്നാൽഅന്തിമ ജൂറിയുടെ മുന്നിൽ ചിത്രം എത്തിയിട്ടില്ല ആ നടപടി ഗുരുതരവീഴ്‌ചയാണ്‌. അതിൽഎന്തോ തിരിമറി നടന്നതായി ഞാന്‍ സംശയിക്കുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച ശേഷം മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രിക്കും പരാതി നൽകും. പ്രിയനന്ദനന്‍ പറഞ്ഞു. അടിസ്ഥാനവര്‍ഗ്ഗത്തിൽ പ്പെട്ട ഈ ഗോത്രവിഭാഗത്തിലെ പെണ്‍കുട്ടികളുടെ ചിത്രമായ ധബാരി ക്യുരുവിയെ ഒരു തരത്തിലും പരാമര്‍ശിക്കാതെ പോയത്‌ ശരിയല്ല. സമിതിയുടെ തീരുമാനങ്ങളെ ഞാന്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്‌. എക്കാലവും അത്തരമൊരു നിലപാട്‌ സ്വീകരിക്കുന്നയാളു കൂടിയാണ്‌. പക്ഷേ ഇത്തരമൊരു വീഴ്‌ച അംഗീകരിക്കാനാവില്ല. വ്യക്തിപരമായ ആവശ്യം മാത്രമല്ല ഇത്‌. തുടര്‍ന്നും ഇത്തരം കീഴ്‌ വഴക്കങ്ങള്‍ അംഗീകരിക്കാനാവില്ല. അതുകൊണ്ടുകൂടിയാണ്‌ പ്രതിഷേധവും പരാതിയും ഉന്നയിക്കുന്നതെന്നും, പ്രിയനന്ദനന്‍ പറഞ്ഞു.


Like it? Share with your friends!

348
Editor

0 Comments

Your email address will not be published. Required fields are marked *