168

പ്രേക്ഷകർ ഏറ്റെടുത്ത് വിജയമാക്കിയ പ്യാലിയുടെ വിജയാഘോഷം കുരുന്ന് പ്രതിഭകൾക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആഘോഷിച്ചു. കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പ്യാലി ആർട്ട് മത്സരം. മികച്ച പ്രതികരണമായിരുന്നു മത്സരത്തിന് കുട്ടികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിജയികളായവർക്ക് ഒപ്പം ചിത്രത്തിന്റെ വിജയം ആഘോഷിച്ചതിനോടൊപ്പം പ്യാലി സിനിമ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പോപ്പീസാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ചിത്രത്തിന്റെ സംവിധായകരും ബാലതാരങ്ങളും ചേർന്നാണ് വിജയികളായ കുരുന്ന് പ്രതിഭകൾക്ക് സമ്മാനങ്ങൾ കൈമാറിയത്. അഞ്ചു വയസുകാരിയായ കൊച്ചു പെൺകുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ ജൂലൈ എട്ടിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്ന പ്യാലിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്താണ് സ്വീകരിച്ചത്.

ആർട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സഹോദരൻ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്.

ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 നിർമ്മാതാവ്  – സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ – ഗീവർ തമ്പി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനിൽ കുമാരൻ, വരികൾ – പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് – അജേഷ് ആവണി, പി. ആർ. ഒ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ്   – WWE, അസോസിയേറ്റ് ഡയറക്ടർ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് – ഫസൽ എ. ബക്കർ, കളറിസ്റ്റ് – ശ്രീക് വാരിയർ, ടൈറ്റിൽസ്  – വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ – സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ – വിഷ്ണു നാരായണൻ.


Like it? Share with your friends!

168
Editor

0 Comments

Your email address will not be published. Required fields are marked *