202


ഖത്തർ പോലീസിൽ ജോലി ചെയ്യുന്ന ആനന്ദ് ഉണ്ണിയാണ് ഇപ്പോൾ താരം. ലോക്ക്ഡൗണിന്റെ സമയത്ത് എല്ലാവരും വീട്ടിലാണെങ്കിൽ പോലീസുകാരും ആരോഗ്യ പ്രവർത്തകരും വലിയ തിരക്കിലായിരിക്കും. ഈ തിരക്കിൽ സ്വന്തമായി മുട്ടകൊണ്ടൊരു സാൻവിച്ച് ഉണ്ടാക്കി തരംഗമാവുകയാണ് ഉണ്ണി. സാൻവിച്ചിന്റെ രുചി മാത്രമല്ല, കാഴ്ചയ്ക്കും കൗതുകമുണർത്തുന്ന രീതിയിലാണ് അദ്ദേഹം ഈ വിഭവം ഉണ്ടാക്കിയിരിക്കുന്നത്. സാധാരണയായ് വീട്ടിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഉള്ളി, പച്ചമുളക്, തക്കാളി, ചീസ് തുടങ്ങിയവ യോജിപ്പിച്ച ശേഷം ബ്രെഡിനെ ഒരു ടിന്നിന്റെ അടപ്പുകൊണ്ട് നടുവിൽ വട്ടത്തിൽ മുറിക്കിച്ചെടുക്കുന്നു. പിന്നീട് ഒരു പാൻ എടുത്ത് ചെറുതായ് എണ്ണ ഒഴിച്ച് അതിലേക്ക് തുളയുള്ള ബ്രെഡിന്റെ ഭാഗം വയ്ക്കുന്നു. അതിന്റെ നടുവിലേക്ക് യോജിപ്പിച്ചു വച്ച മിശ്രിതം നിറക്കാം. അതിനു മുകളിയായ് കുറച്ച് ചീസ് പുരട്ടി വട്ടത്തിൽ മുറിച്ചെടുത്ത ബ്രെഡിന്റെ കഷ്ണം ഒട്ടിച്ചു വയ്ക്കുന്നു. നന്നായി മൊരിഞ് തുടങ്ങുമ്പോൾ ഒന്ന് തിരിച്ചിട്ടും മൊരിച്ചെടുക്കുക. വിഭവം തയ്യാർ. രുചിയെക്കാളുപരി ഇതു കാണാനുള്ള കൗതുകമാണ് പ്രത്യേകത. ചെറിയകുട്ടികൾക്ക് ആരോഗ്യപരമായ പ്രഭാതഭക്ഷണത്തിനായി നമുക്ക് ഇത് ഉപയോഗിക്കാം. ഖത്തറിലെ പോലീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ആനന്ദ് ഉണ്ണി ഇടവേളകളിൽ ഇത്തരം പാചക നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാറുണ്ട്. കൂടുതലായി ഇനിയും ചെയ്യാനുള്ള തിരക്കിലാണ് കക്ഷി. തിരക്കിട്ട ജീവിതത്തിൽ വേഗത്തിൽ പാചകം ചെയ്യാവുന്നതും രുചികരവുമായ ഭക്ഷണരീതികൾ ഉണ്ണി പാചകപ്പുരയിൽ തയ്യാറാക്കുന്നതിനോടൊപ്പം, ചെറിയ വീഡിയോകളാക്കി മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്.

സാൻവിച്ച് ചേരുവകൾ:

  1. തക്കാളി
  2. ഉള്ളി
  3. പച്ചമുളക്
  4. കറിവേപ്പില
  5. ചീസ്
  6. മുട്ട
  7. ബ്രെഡ്
  8. ഉപ്പ്
  9. വെളിച്ചെണ്ണ

**


Like it? Share with your friends!

202
24 Web Desk

0 Comments

Your email address will not be published. Required fields are marked *