138

ഹരിദാസ് – റാഫി.
കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു.
……………………………….
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കാട്ടിലെ തടി തേവരുടെ ആന , കിന്നരിപ്പുഴയോരം, കഥ സംവിധാനം – കുഞ്ചാക്കോ
തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മുപ്പത്തിയൊന്ന് വെള്ളിയാഴ്ച്ച പാലാക്കുത്തുള്ള രാമപുരം
ആൽഡ്രിൻ നെല്ലോല ബംഗ്ളാവിൽ ആരംഭിച്ചു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സംസ്ഥാന സഹകരണ മന്ത്രി വി.എൻ. വാസവൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്.
നിർമ്മാതാവ് ബിജു വി. മത്തായി സ്വീച്ചോൺ കർമ്മവും തിരക്കഥാകൃത്ത് റാഫി ഫസ്റ്റ് ക്ലാപ്പും നൽകി.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള , ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ ജീവിതത്തിൽ എത്തപ്പെടുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
പൂർണ്ണമായും ഒരു കോമഡി ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളത്തിലെ ഏറെ പ്രചുര പ്രചാരം നേടിയ ഫൺ ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കുമിത്.
ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.
അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്നേഹാ ബാബു, പവിത്രാ ഷ്മൺ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
റാഫിയുടേതാണ് തിരക്കഥ
. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവ ശങ്കരൻ ഈണം പകർന്നിരിക്കുന്നു.
വിഷ്ണു നാരായണൻ ഛായാഗ്രഹണവും
വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ് – വൈശാഖ് കലാമണ്ഡലം
കോസ്റ്റ്യും . ഡിസൈൻ – ഇർഷാദ് ചെറുകുന്ന്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – റിയാസ് ബഷീർ.
ക്രിയേറ്റീവ് ഡയറക്ടർ – രാജീവ് ഷെട്ടി.
കോ-ഡയറക്ടർ – ഋഷി ഹരിദാസ്.
പ്രൊഡക്ഷൻ -മാനേജർ – ഷാജി കോഴിക്കോട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രവീൺ എടവണ്ണപ്പാറ
പ്രൊഡക്ഷൻ കൺടോളർ – ഡിക്സൻ പൊടുത്താസ്.
കൊച്ചി, പാലാ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി.


Like it? Share with your friends!

138

0 Comments

Your email address will not be published. Required fields are marked *