129

സ്ക്രീനിൽഅവതാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രദർശനത്തിനായി തൃശ്ശൂർ രാഗം തിയേറ്റർ ഒരുങ്ങുകയാണ്.
ത്രീഡി ചിത്രമായ അവതാർ റിലീസ് ഡിസംബർ 16നാണ്. കാഴ്ചയിൽ വിസ്മയത്തിന്റെ വിരുന്നൊരുക്കാൻ അത്യാധുനിക സജ്ജീകരണത്തോടെയുള്ള സ്ക്രീൻ തൃശ്ശൂർ രാഗം തിയേറ്ററിൽ എത്തിച്ചു കഴിഞ്ഞു. കേരളത്തിലെ ആദ്യ സെവന്റി എം എം തീയറ്ററായ രാഗം മറ്റൊരു വിസ്മയത്തിനാണ് ഇക്കുറി ഒരുങ്ങുന്നത്.കാഴ്ചയുടെ സൗന്ദര്യം പൂർണമായും പ്രേക്ഷകരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി പുത്തൻ സാങ്കേതിക വിദ്യയുടെ സ്ക്രീൻ അവതരിപ്പിക്കുകയാണ്.ലോകത്തിലെ ഏറ്റവും മുന്തിയ ഹാർക്കനസിന്റെ 2.9 സ്ക്രീൻ ആണ് തീയറ്ററിൽ എത്തിച്ചിരിക്കുന്നത്. സിനിമ അത്യധികം തെളിമയോടെ തീയേറ്ററിൽ ആസ്വദിക്കാൻ ആവുമെന്ന് തിയേറ്റർ ഉടമ സുനിൽ അഭിപ്രായപ്പെട്ടു.

ലക്ഷങ്ങൾ വിലമതിക്കുന്ന സ്ക്രീനിനൊപ്പം പ്രോജക്ട്റിൽ ഒരു സ്പെഷ്യൽ ലാമ്പ് ആണ് ഉപയോഗിക്കുന്നത്. ക്രിസ്റ്റൽ ക്ലിയർ വിഷ്വൽസായിരിക്കും കാണുവാൻ സാധിക്കുക. അതിനുവേണ്ടി 3d ഇംപോർട്ടഡ് കണ്ണടകളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.

വർഷങ്ങൾക്കു മുമ്പ് പ്രേംനസീറും ജയഭാരതിയും ചേർന്നാണ് നെല്ല് എന്ന ചിത്രത്തിന്റെ ആദ്യ ഷോ രാഗം തിയേറ്ററിൽ ഉദ്ഘാടനം ചെയ്തത്. വാർത്താ പ്രചരണം എംകെ ഷെജിൻ.


Like it? Share with your friends!

129
Editor

0 Comments

Your email address will not be published. Required fields are marked *