297

മാളികപ്പുറത്തിന് ഇനി വിശ്രമിക്കാം. തിയറ്ററുകളിൽ പുതിയ ബ്ലോക്ക് ബസ്റ്റർ ! ചിരിപ്പിച്ച് പുതപ്പിച്ച് രോമാഞ്ചം !

ഉറങ്ങിക്കിടന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ എത്തിച്ച ചിത്രമായിരുന്നു മാളികപ്പുറം. ഇതിനോടൊപ്പം തന്നെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം തീയറ്ററുകളിൽ സൃഷ്ടിച്ച ചലനം ചെറുമായിരുന്നില്ല. മാളികപ്പുറത്തിന്റെ ബോക്സ് ഓഫീസ് അലയടികൾ ഒടുങ്ങും മുന്നേ മറ്റൊരു ബ്ലോക്ക് ബസ്റ്റർ കൂടി സാക്ഷ്യം വഹിക്കുകയാണ് മോളിവുഡ്.
സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന് എത്തിയത്. അതിഗംഭീര പ്രേക്ഷക അഭിപ്രായങ്ങളാണ് ഇതിനോടൊപ്പം തന്നെ ചിത്രം നേടിയെടുക്കുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്.

ആദ്യവസാനം വരെ പ്രേക്ഷകരെ പൂർണ്ണമായും ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനർ ആണ് ചിത്രം എന്നാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ഒരു ഇടവേളക്കുശേഷം മലയാളത്തിൽ ലഭിച്ച കോമഡി ചിത്രം എന്ന നിലയ്ക്കും പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടിയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരേസമയം ചിരിപ്പിച്ചും കഥയിൽ പല ഇടങ്ങളിലും അല്പം പേടിപ്പിച്ചും പറഞ്ഞു പോകുന്ന ചിത്രത്തിന് നിറഞ്ഞ കയ്യടികളാണ് തിയേറ്ററുകളിൽ ഉയരുന്നത്.അർജുൻ അശോകനും, സൗബിൻ ഷാഹിറിനും, സജിൻ ഗോപുവിനും ഒപ്പം സിജു സണ്ണി, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ, എന്നിവരും അണിനിരക്കുന്നു.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. 

അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍സുഷിൻ ശ്യാമിന്റെ സംഗീതത്തിന് വിനായക് ശശി കുമാറിന്റെ വരികളും ചേർന്ന പാട്ടുകൾ ഹിറ്റ് ലിസ്റ്റിലേക്ക് ഇതിനോടകം തന്നെ ഇടം പിടിച്ചിട്ടുണ്ട്. ഛായാഗ്രഹണം സനു താഹിർ.


Like it? Share with your friends!

297
Editor

0 Comments

Your email address will not be published. Required fields are marked *