329

വരുണ്‍ പ്രഭാകര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത താരമാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റോഷൻ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വിവാഹവാർത്ത വെളിപ്പെടുത്തിയത്. ‘ലോക്ക്ഡ്’ എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് ആണ് താരം വിവാഹ വാർത്ത പങ്കിട്ടത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താരം, വിവാഹം പക്കാ ആറേഞ്ചഡ് ആണെന്നും വ്യക്തമാക്കി.

ദൃശ്യമെന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് റോഷന് കൈയ്യടി വാങ്ങികൊടുത്തത്. ആ വില്ലൻ കഥാപാത്രത്തെ അത്രയും പെർഫെക്ഷനോടെ അവതരിപ്പിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറി മറിയുന്നത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എല്ലാം റോഷന്‍ അഭിനയിച്ചിരുന്നു. അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. ബാങ്കിങ് അവേഴ്സ്, റെഡ് വെെൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ റോഷൻ വേഷം ഇട്ടിട്ടുണ്ട്. ലോക്ക്ഡ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് റോഷൻ വിവാഹ വാർത്ത പങ്ക് വയ്ക്കുന്നത്. ഫർസാനയാണ് താരത്തിന്റെ മണവാട്ടിയാകാൻ എത്തുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ആശംസ നൽകികൊണ്ട് രംഗത്ത് വരുന്നത്.

നടൻ മമ്മൂട്ടിയുടെ അടുത്ത ബന്ധുവാണ് റോഷന്റെ വധു ഫർസാന. നിയമ ബിരുദധാരിയാണ് കൂടിയാണ് ഫർസാന. ആഗസ്റ്റ് അ‍ഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നും ഇപ്പോൾ സൂചനയുണ്ട്.


Like it? Share with your friends!

329
meera krishna

0 Comments

Your email address will not be published. Required fields are marked *