370

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.  ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നു. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

ആര്‍. ദിവാകരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ – സുജിത്ത് സുധാകരന്‍, മേക്കപ്പ് – സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കെ. സി. രവി, ദിനേഷ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ – ആല്‍വിന്‍ അഗസ്റ്റിന്‍.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.


Like it? Share with your friends!

370
Editor

0 Comments

Your email address will not be published. Required fields are marked *