2021 ലോകകപ്പ് കളിക്കുമോ എന്ന് ഉറപ്പില്ല; റോസ് ടെയ്‌ലർ


0

വിരമിക്കൽ സൂചനകൾ നൽകി ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. 2021ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ടെയ്‌ലർ പറഞ്ഞത്. കൂടുതൽ വയസ്സാവുകയാണെന്നും അതേപ്പറ്റി ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തിൻ്റെ തുടക്കത്തിൽ 100 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസീലൻഡ് താരമായി ടെയ്‌ലർ മാറിയിരുന്നു. 131.74 പ്രഹരശേഷിയും 41.50 ശരാശരിയുമുള്ള ടെയ്‌ലർ 166 റൺസാണ് ഇന്ത്യയിൽ നടന്ന അഞ്ച് ടി-20 സീരീസിൽ ആകെ നേടിയത്. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ താരമാണ് ടെയ്‌ലർ.

ഇക്കൊല്ലം ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടി-20 ലോകകപ്പ് 2022ലേക്ക് നീട്ടിവച്ചിരുന്നു. അടുത്ത വർഷം ഇന്ത്യയിലും 2022ൽ ഓസ്ട്രേലിയയിലും ലോകകപ്പ് നടക്കും.

100 ടി-20കളിൽ നിന്നായി 1909 റൺസുകളാണ് ടെയ്‌ലർ നേടിയിട്ടുള്ളത്. 26.5 ആണ് ശരാശരി. പ്രഹരശേഷി 122.7.


Like it? Share with your friends!

0
meera krishna