187

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ. സാജിദ് ഖാനെതിരായ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. മീടു മൂവ്മെന്റിൽ 10 പെൺകുട്ടികളാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സാജിദ് ഖാന്‍റെ വികൃതമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ബിഗ് ബോസിൽ അവസരം നൽകിയിരിക്കുന്നത് തെറ്റാണ്. അതിനാൽ സാജിദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചതായി ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൽ ട്വീറ്റ് ചെയ്തു.

സാജിദ് ഖാൻ ഏറെക്കാലം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പരാതിക്കാർ പറയുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ കാണുന്ന പ്രൈം ടൈം ഷോയിൽ അത്തരമൊരു വ്യക്തിയെ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന് കത്തിൽ പറയുന്നു.

സാജിദ് ഖാന് സ്വയം തെറ്റുകള്‍ക്ക് മേല്‍ വെള്ളപൂശാനും പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും റീലോഞ്ച് ചെയ്യാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് മലിവാല്‍ കത്തില്‍ പറഞ്ഞു. റിയാലിറ്റി ഷോയിൽ സാജിദ് ഖാനെ ഉൾപ്പെടുത്തിയത് വിനോദ മേഖലയിലെ സ്വാധീനമുള്ള പുരുഷൻമാർക്ക് എന്ത് കാര്യങ്ങളിൽ നിന്നും രക്ഷപ്പെടാനാകുമെന്ന് വെളിപ്പെടുത്തുന്നുവെന്നും സ്വാതി മലിവാൾ പറഞ്ഞു.


Like it? Share with your friends!

187
K editor