148

ദുബായ് / കൊച്ചി : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായ പ്രദീപ് ബാബു സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന ‘സഞ്ചാരി തുമ്പി’ എന്ന മ്യൂസിക്കൽ ഷോർട്ട് മൂവി മാർച്ച് 8 ന് വനിതാ ദിനത്തിൽ വൈകിട്ട് 7.30 മണിക്ക് നിരവധി സിനിമ സെലിബ്രിറ്റിസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം പേജിലൂടെ റീലീസ് ചെയ്തു . മില്ലേനിയം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ ആണ് റീലീസ് ചെയ്തത് . പ്രശസ്ത ഗാനരചയിതാവ് സന്തോഷ് വർമ്മയുടെ വരികൾക്ക് ഗോകുൽ പ്രസാദ്, നൗറീൻ ബിജുമോൻ, സഫാൻ ബിജുമോൻ എന്നിവർ ചേർന്നാണ് ‘സഞ്ചാരി തുമ്പി’യിലെ ഗാനം ആലപിച്ചിരിക്കുന്നത്. പൂർണമായും റാസൽ ഖൈമയിലും ദുബൈയിലും ഷാർജയിലും ചിത്രികരിച്ചിരിക്കുന്ന ഈ മ്യൂസിക്കൽ ഷോർട്ട് മൂവിയിൽ അഭിനയിച്ചിരിക്കുന്നവർ നിഷ യൂസഫ്, സനീഷ് ചാക്യാർ, രശ്മി സനീഷ്, പി പ്രസാദ് കുമാർ, ബിജുമോൻ, ഗോകുൽ, നൗറീൻ, സഫാൻ, അനന്തൻ എന്നിവരാണ്. ഗാനത്തിന് സംഗീതം പകർന്നതും എഡിറ്റിംഗ്, ബി. ജി. എം നിർവ്വഹിച്ചതും സംവിധായകൻ പ്രദീപ് ബാബു തന്നെയാണ്. ജി. പി. സ്റ്റുഡിയോസിന്റെ ബാനറിൽ പ്രവാസികൾ ആയ പി പ്രസാദ് കുമാറും ബിജുമോൻ എസും ചേർന്നാണ് ‘സഞ്ചാരി തുമ്പി’യുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് .
ഓർക്കസ്‌ട്രേഷൻ- യാസിർ അഷ്‌റഫ്, ഛായാഗ്രാഹണം- മുസ്തഫ അബൂബക്കർ, ഫയസ് സുലൈമാൻ,
മേക്കപ്പ്- ആശാ റാണി ഗിരീഷ്, പി. ആർ . ഓ – ഷാരോൺ ഓച്ചിറ


Like it? Share with your friends!

148
24 Web Desk

0 Comments

Your email address will not be published. Required fields are marked *