195

അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വിൽ‌സൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാന്നറിൽ നിർമിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്. നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം “നല്ല നിലാവുള്ള രാത്രി “. ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു. ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെറുപ്പക്കാരെയും നിലവാരമുള്ള പുതുമ ആഗ്രഹിക്കുന്ന സിനിമകൾ കാണാൻ ആഗഹിക്കുന്നവരെയും, മാസ്സ് ആക്ഷൻ സിനിമകൾ കാണാൻ ഇഷ്ടമുള്ള പ്രേക്ഷകരെയും പൂർണ്ണമായും തൃപ്തിപെടുത്തുന്ന സീറ്റ്‌ എഡ്ജ് ത്രില്ലർ കഥാ രീതിയാണ് ചിത്രത്തിൽ അവലംഭിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

195
Editor

0 Comments

Your email address will not be published. Required fields are marked *