200

ലോകത്തിൽ എവിടെയുമുള്ള ഫാഷൻ സംസ്കാരങ്ങളെ സ്വീകരിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. ഈ സാഹചര്യങ്ങളാൽ തന്നെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതികളിൽ ചെറിയ പിഴവുകൾ വരാറുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ ഓരോ വസ്ത്രവും ഡിസൈൻ ചെയ്യുന്നത് അത് ധരിക്കേണ്ട രീതിയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ ശരിയായി വസ്ത്രം ധരിക്കുന്നതിനോടൊപ്പം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് മോഡേൺ വസ്ത്രതിനൊപ്പം ട്രഡീഷണൽ ആഭരണങ്ങൾ യോജിക്കുന്നതല്ല.

നമ്മുടെ മലയാളി പെൺകുട്ടികൾ ഇത്തരത്തിൽ അറിവില്ലായ്മകൊണ്ട് കുഞ്ഞു കുഞ്ഞു തെറ്റുകൾ വരുത്താറുണ്ട്. ഈ അവസ്ഥയിൽ വസ്ത്രങ്ങൾ, ചെരുപ്പ്, ആഭരണങ്ങൾ, മേക്കപ്പ് തുടങ്ങിയ ഫാഷൻ ഘടകങ്ങളെ സഹായിക്കാനായുള്ള യൂട്യൂബ് ചാനലാണ്,23 വയസുകാരിയായ കൊച്ചികാരി (പനങ്ങാട്) ശരണ്യ നന്ദകുമാറിന്റേത്. ശരണ്യ നന്ദകുമാർ എന്ന പേരിൽ തന്നെയുള്ള ഈ യൂട്യൂബ് ചാനൽ ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോസ് എന്ന ആശയങ്ങളെയാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ ചാനലിന്റെ പ്രധാന പ്രത്യേകത എന്നത് ഒരു ശരാശരി നിലവാരം പുലർത്തുന്ന ബ്രാൻഡുകളെ മാത്രമേ ആളുകൾക്ക് പരിചയപ്പെടുത്താറുള്ളു. കൂടാതെ ഓരോ വീഡിയോയും ഒരു വിഷയത്തെ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചാണ് അവതരിപ്പിക്കുന്നത്.

കമ്മലുകളാണെങ്കിൽ അതിനെക്കുറിച്ച് മാത്രം മനോഹരമായ് പറഞ്ഞു തരും. ഷൂസുകൾ, കാജൽ, ജിമ്മിൽ അണിയേണ്ട വസ്ത്രങ്ങൾ, 2019ലെ മികച്ച ഫാഷൻ ട്രെൻഡുകൾ.. തുടങ്ങിയ വിഡിയോകൾ ഇതിന് ഉദാഹരണങ്ങൾ മാത്രമാണ്. കേരളത്തിലെതന്നെ ആദ്യത്തെ ഫാഷൻ വ്ലോഗ്ഗിങ്‌ ചാനലാണിത്. 1.3 ലക്ഷം സബ്സ്ക്രൈബേർസ് നേടിയ ചാനൽ, കേരളത്തിലെ സ്ത്രീകൾക്കിടയിൽ തരംഗമാവുകയാണ്. ഗോത്തിക്ക് സ്റ്റൈൽ, ഇൻഡോ-വെസ്റ്റേൺ സ്റ്റൈൽ മുതലായ വസ്ത്രധാരണ രീതികൾ പരിചയപ്പെടുത്തുന്നത് ചാനലിന് കൂടുതൽ വ്യത്യസ്തത പകരുന്നുണ്ട്. ‘കേരളത്തിലെ പെൺകുട്ടികൾ ചെയ്യുന്ന തെറ്റുകൾ’ എന്ന വീഡിയോ, ഒരാഴ്ചകൊണ്ട് തന്നെ ഒരുലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്നു. ഇതിൽ നിന്ന് തന്നെ നമ്മുടെ പെൺകുട്ടികൾ ഇത്തരത്തിലുള്ള വീഡിയോകൾ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മുഖ പരിചരണം, പുരികം, മുടി എന്നിവ വസ്ത്രങ്ങൾക്കനുയോജ്യമായി എങ്ങനെ ക്രമീകരിക്കാമെന്ന് വീഡിയോകളിൽ വിശദീകരിക്കുന്നുണ്ട്. ഒപ്പം നമ്മുടെ നാട്ടിലെ നല്ല കളക്ഷൻ ലഭിക്കുന്ന കടകളെയും അതിലെ പ്രത്യേകതകളും കാണാം. ഓണം ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളിലെ സ്റ്റൈലുകൾ കൂടാതെ മോഡേൺ, ട്രഡീഷണൽ തുടങ്ങിയ രീതികളും പരീക്ഷിക്കുന്നുണ്ട്.. ഫാഷനിൽ നിന്ന് വ്യത്യസ്തമായി നാഷണൽ ജോഗ്രഫിയുടെ പട്ടികയിലിടം പിടിച്ച കാക്കതുരുത്തും, വയനാടും, കോട്ടപ്പാറ ഹിൽ വ്യൂ പോയിന്റിന്റെയും വിശേഷങ്ങളും മനോഹരമായി പങ്കുവെക്കുന്നുണ്ട്. ശരണ്യ നന്ദകുമാറെന്ന യുവ വ്ലോഗ്ഗെർ കേരളത്തിലെ ഫാഷൻ ചിന്തകൾക്ക് കൂടുതൽ ഉത്തേജനം പകരുകയാണ്. മലയാളികളെന്ന രീതിയിൽ നമ്മൾ കാലങ്ങളായി ഇഷ്ടപ്പെടുന്ന രീതികളെ ഭംഗിയാക്കാനും ശ്രമിക്കുന്നുണ്ട്. പുതിയ ആശയങ്ങളുമായി എത്താൻ തയ്യാറെടുക്കുന്ന ശരണ്യയുടെ വീഡിയോകൾക്കായി കാത്തിരിക്കാം.


Like it? Share with your friends!

200
24 Web Desk

0 Comments

Your email address will not be published. Required fields are marked *