

തൃശ്ശൂർ;എല്ലാം അപ്രതീക്ഷിതം .ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ തേടിയെത്തിയത് അവസരങ്ങളുടെ പെരുമഴ.കൂടുതലും മോഡൽ വേഷങ്ങൾ.സിനിമയിലേയ്ക്കുംക്ഷണമുണ്ട്.ഒത്തിരിസന്തോഷം.മകൾ സെറയുടെ വിശേഷങ്ങളെക്കുറിച്ച് തിരക്കുന്നവരോട് മാതാപിതാക്കാളായ തൃശൂർ മാള പാറോക്കിൽ സനീഷിനും സിജിയ്ക്കും പറായാനുള്ളത് ഇതാണ്. .
ദിവസങ്ങൾക്കുള്ളിലാണ് ഇവരുടെ രണ്ടരവയസ്സുകാരിയായ മകൾ സെറ മോഡിലംഗ് രംഗത്ത് ശ്രദ്ധേയയായിമാറിയിരിയ്ക്കുന്നത്.തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.
ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകർ ഏറെയാണ്.13 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ,ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു.
കാമറ കണ്ടാൽ സെറ മുന്നിൽ ഓടിയെത്തും.പിന്നെ മുഖത്ത് ഞൊടിയിടയിൽ ഭാവഭേതങ്ങൾ മിന്നിമറയും.ഓടിയും ചാടിയുമെല്ലാം സൂപ്പർ ആക്ഷൻ സീനുകളും സമ്മാനിയ്ക്കും.ഫീൽഡിൽ ആദ്യമാണെങ്കിലും അതിന്റെ പൊരുത്തക്കേടൊന്നും സെറയിൽ കാണാനില്ല.
അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് സെറയുടെ ചിത്രങ്ങൾ എടുത്തിരുന്നു.ഒമ്പതുമാസം മുതൽ കാമറയിൽ പകർത്തിയ സെറയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു.പിന്നീട് സെറ ഫോട്ടോ ഷൂട്ടുകളിലെ താരമായി.ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധിയ്ക്കപ്പെതിന് പിന്നാലെയാണ് സെറയ്ക്ക് പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരം വന്നുചേർന്നത്.
സെറയെ തങ്ങളുടെ പരസ്യമോഡലാക്കാൻ നിരവധി പേർ ഇതിനകം തന്നെ മാതാപിതാക്കളെ സമീപിച്ചിട്ടുണ്ട്.തമസിയാതെ ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ സെറയ്ക്ക് അവസരം നൽകുമെന്ന് നടൻ ഇടവേള ബാബു മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.ദുബൈയിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗം ജീവനക്കാരാനാണ് സനീഷ്.ഭാര്യ സിജി നേഴ്‌സാണ്.



0 Comments