മോഡലിംഗ് രംഗത്തെ കുട്ടിത്താരമായ സെറ സനീഷിന്റ പേരിൽ നിർമ്മാണകമ്പനി തുടങ്ങുന്നു….
മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു മോഡൽ ആണ് സെറ സനീഷ്….
സെറയുടെ അച്ഛൻ സനീഷും അമ്മ സിജിയും കൂടിയാണ് ചലച്ചിത്ര രംഗത്ത് മുന്നോട്ട് കുതിക്കാൻ ആഗ്രഹമുള്ള
പ്രതിഭകൾക്കായി നിർമ്മാണക്കമ്പനി തുടങ്ങുന്നത്. നിർമ്മാണക്കമ്പനി തുടങ്ങുന്നത് മകൾക്ക് വേണ്ടി
മാത്രമല്ലെന്ന് സെറയുടെ പിതാവ് സനീഷ് പറയുന്നു. തിരുവനന്തപുരം കസവുമാൾ,
ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിലെ താരമാണ് സെറ. …
“മകൾ സെറയുടെ പേരിൽ ഒരു സിനിമാ നിർമ്മാണക്കമ്പനി ആരംഭിക്കാനുള്ള ചർച്ചയിലാണ് ഞങ്ങൾ. …
പക്ഷെ മകൾക്ക് വേണ്ടി മാത്രമുള്ള പ്രൊഡക്ഷൻ ഹൗസ് അല്ല അത്. ഒരുപക്ഷെ ചിലപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമയിൽ മകൾ സെറ ഉണ്ടെന്നുപോലും വരില്ല. കലയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് നിർമ്മാണക്കമ്പനി
തുടങ്ങുന്നത്. സിനിമ ഇൻഡസ്ട്രിയിൽ ഒരുപാടു സുഹൃത്തുക്കളുണ്ട്. നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മകളുടെ പേരിലായിരിക്കും നിർമ്മാണ കമ്പനി തുടങ്ങുന്നത്. …
ഒരു വർഷത്തിനുള്ളിൽ ഒരു ചിത്രം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മകൾ സെറ ഇപ്പോൾ
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സിനിമകളിലും സജീവമാകാൻ ഒരുങ്ങുകയാണ്
സെറ.” സനീഷ് പറയുന്നു. …

സമൂഹ മാധ്യമങ്ങളിലൂടെ ജനമനസ് കീഴടക്കിയ മോഡലാണ് സെറ സനീഷ്. രണ്ടു വയസ്സ് മുതൽ ക്യാമറയ്ക്ക് മുന്നിലെത്തിയ സെറ ഇതിനോടകം തന്നെ പ്രമുഖ മാഗസിനുകൾ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടി ചെയ്തു കഴിഞ്ഞു. അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് സെറയുടെ ചിത്രങ്ങൾ എടുത്തിരുന്നു. ഒമ്പതുമാസം മുതൽ ക്യാമറയിൽ പകർത്തിയ
സെറയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി….
ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇന്‍റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും
ഈ കുട്ടി താരത്തിന് ആരാധകരേറെയാണ്….
0 Comments