234

പ്രശസ്ത സിനിമ താരവും മലയാള സിനിമയിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയ സേതു ശിവാനന്ദൻ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹിതൻ ആയി . യുഗപുരുഷൻ സിനിമയിലൂടെ ത്യാഗ പൂർണമായ അഭിനയ കഴിവിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച സേതു അർധനാരീ സിനിമയിലൂടെ തന്റേതായ അഭിനയ മികവ് പുലർത്തിയും ഷാജഹാനും പരീക്കുട്ടിയും സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയ മികവ് കാണിച്ചും ഫോറൻസിക് സിനിമയിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയി അഭിനയിച്ച സേതു ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയും പോസ്റ്റർ ഡിസൈനർ ആയും തന്റെ കഴിവ് മികവുറ്റ രീതിയിൽ തന്നെ മലയാളം സിനിമയിൽ അത്യുഗ്രമായ സംഭാവന നൽകിയതിന് പുറമെ തമിഴ് , കന്നഡ , തെലുങ്കു , ഹിന്ദി സിനിമകളിലും നിരവധി വർക്കുകൾ ചെയ്തിട്ടുണ്ട് . 2020 ജൂലൈയിൽ പുറത്തു ഇറങ്ങിയ ലെറ്റ എന്ന ഹൊറർ ഷോർട് ഫിലിമും 2020 ഡിസംബെരിൽ പുറത്തു ഇറങ്ങിയ മൈ മോം എന്ന ഇംഗ്ലീഷ് മ്യൂസിക്കൽ ആൽബവും സംവിധാനം ചെയ്തു കഴിവു തെളിയിച്ചിട്ടുണ്ട്‌ . ഇനി പുറത്തു ഇറങ്ങാൻ ഇരിക്കുന്ന വാഗമണ്ണിലും ഫോർട്ട് കൊച്ചിയിലും ഷൂട്ട് ചെയ്ത ലെറ്റ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിയിരിക്കുക ആണ്.
തന്റെ ഗുരുനാഥനായ പട്ടണം റഷീദിലൂടെ ആണ് സേതു സിനിമ രംഗത്തു ക്യാരക്ടർ ആർട്ടിസ്റ്റ് എന്ന തന്റെ കഴിവുകളുടെ അധിനിവേശത്തിനു ചുവടു വെച്ചത് . 2015 ൽ പത്തേമാരി സിനിമയിലൂടെ മലയാള സിനിമയിൽ കാലുറപ്പിച്ച സേതു ഇപ്പോൾ 100 ഓളം സിനിമകളുടെ ഭാഗമായി കഴിഞ്ഞു . പത്തേമാരിയിൽ തുടങ്ങി ലോർഡ്ഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, ഗ്രേറ്റ് ഫാദർ , ടേക്ക് ഓഫ് , ഒടിയൻ ,ഇബ്‌ലീസ് , ഞാൻ മേരി കുട്ടി, മൈ സ്റ്റോറി , ആമി , വനമഗൻ, പ്രകാശന്റെ മെട്രോ , സഖാവ് , പുത്തൻ പണം , ഗപ്പി, ഒരു മെക്സിക്കൻ അപാരാത , ചാണക്യ തന്ത്രം , ഫോറൻസിക് , 12 ത് മാൻ , ഇന്ത്യൻ 2 , എന്നി സിനിമകളിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയും വിസ്മയം തീർത്തു . ഒട്ടേറെ സിനിമകളിൽ പോസ്റ്റർ ഡിസൈനർ ആയി പ്രവൃത്തിച്ച. ഇദ്ദേഹം ഇനി പുറത്തു ഇറങ്ങാൻ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ആയ ആടുജീവിതം ,മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് , ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ, SG251 എന്നീ ചിത്രങ്ങൾ ആണ്. ആലപ്പുഴ കൃഷ്ണപുരം സ്വദേശിയായ സേതു തന്റെ നാട്ടിൽ തന്നെ കേരളത്തിൽ ആദ്യമായി ക്യാരക്ടർ ആര്ടിസ്റ് പ്രോസ്തെറ്റിക് സ്റ്റുഡിയോ കൂടി തുടങ്ങിട്ടുണ്ട്


Like it? Share with your friends!

234
Editor

0 Comments

Your email address will not be published. Required fields are marked *