75

“ശലമോൻ ” ടീസർ പുറത്തിറങ്ങി

വിഷ്‌ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന “ശലമോൻ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ശലമോനും മമ്മിയും തമ്മിൽ ശലമോന്റെ അപ്പനെ അനുസ്മരിക്കുന്നതാണ് രസകരമായ ടീസറിൽ ഒരുക്കിയിരിക്കുന്നത്.

നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന
ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പർകോൺ സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്, കൊ പ്രൊഡ്യുസർ സുജിത് ജെ നായർ & ഷാജി. എക്‌സികുട്ടിവ് പ്രൊഡ്യുസർ ബാദുഷ എൻ എം.

വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, അൽത്താഫ് സലിം, ആദിൽ ഇബ്രാഹിം, വിശാഖ് നായർ, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സൻ, സൗമ്യ മേനോൻ, അഞ്ജലി നായർ, ബോബൻ സാമൂവൽ, സോഹൻ സീനുലാൽ, ബിനോയ്‌ നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അൻസൽ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജൻ ശലമോന്റെയും മമ്മിയുടെയും ജീവിതം പറയുന്ന ചിത്രം, ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടർന്ന് ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.

ബി കെ ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ ആണ്. വിനീത് ശ്രീനിവാസൻ, സൂരജ് സന്തോഷ്‌ തുടങ്ങിയവർ പാടിയ ചിത്രത്തിന്റെ പശ്ചാത്തല സംഗിതം ആനന്ത് മധുസൂദനൻ ഒരുക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, എഡിറ്റിംഗ് റിയാസ് കെ ബദർ, ആർട്ട് സജീഷ് താമരശ്ശേരി, മേക്കപ്പ് മനു മോഹൻ, കോസ്റ്റും ആരതി ഗോപാൽ.
ചിഫ് അസ്സോസിയേറ്റ് അനീവ് സുകുമാർ.

റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, കളറിങ് ലിജു പ്രഭാകർ, സ്റ്റിൽസ് അജി മസ്കറ്റ് & പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോകാർപസ്. പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.ഡ്രീം ബിഗ് ഫിലംസ് ചിത്രം വിതരണത്തിനെത്തിക്കും.

നിന്റെ അപ്പൻ ഉണ്ടായിരുന്നെങ്കിൽ ആ റെക്കോർഡ് ചെല്ലാനതിനു കിട്ടിയേനെ
……..
ശലമോൻ ടീസർ. ..


Like it? Share with your friends!

75
Editor

0 Comments

Your email address will not be published. Required fields are marked *