249

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സംവെയർ’ (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സംവെയർ’. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ് നിർവഹിക്കുന്നത്.

കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിൻ നിഗവും, ഫയാസ് എൻ.ഡബ്ലിയുവും ചേർന്നാണ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, അസോസിയേറ്റ് ക്യാമറമാൻ: സിതിൻ സന്തോഷ്,ജെ.കെ, കലാസംവിധാനം: ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ: അശ്വിൻ കുമാർ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ: ജിതിൻ കെ സലിം, കളറിസ്റ്റ്: സജുമോൻ ആർ ഡി, അസിസ്റ്റന്റ് കളറിസ്റ്റ്: വിനു വിൽഫ്രഡ്, സൗഡ്: വിക്കി, കിഷൻ, ഡിസൈൻ: ഏസ്തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ്: റിസ്വാൻ ദി മേക്കപ്പ് ബോയ്, ക്യാമറ അസിസ്റ്റന്റസ്: അക്ഷയ് ലോറൻസ്,ഷോൺ, പ്രൊഡക്ഷൻ ഓപ്പറേറ്റ്സ്: അഖിൽ സാജു, മനു തോമസ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Like it? Share with your friends!

249
Editor

0 Comments

Your email address will not be published. Required fields are marked *