122
13.6k shares, 122 points

സെപ്തംബറിൽ ചിത്രീകരണം തുടങ്ങും

സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രത്തിൽ ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്


Like it? Share with your friends!

122
13.6k shares, 122 points
Editor

0 Comments

Your email address will not be published. Required fields are marked *