139


ദാഹിക്കുന്ന ശരീരവും മനസ്സുമായ് ഓൺലൈൻ മദ്യ വില്പനക്കായ് കാത്തിരിക്കുമ്പോൾ, ചില യാഥാർഥ്യങ്ങളാണ് മനസിലേക്ക് കടന്നുവരുന്നത്.ഓൺലൈൻ എന്ന വാക്കിന്റെ പ്രാധാന്യം മലയാളിക്ക് ശരിക്കും മനസിലാക്കാൻ ഒരു മഹാമാരിതന്നെ വേണ്ടിവന്നു. കേരളത്തിൽ ഇത്തരത്തിൽ ഓൺലൈൻ സംരഭങ്ങൾ തുടങ്ങാൻ തുനിഞ്ഞിറങ്ങിയ ഒരുപാട് യൗവനങ്ങൾ ഉണ്ടായിരുന്നു.ഇവരെയൊക്കെ സഹായിക്കാനായി കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ എന്ന ഒരു പദ്ധതിതന്നെ സർക്കാരിന്റെ വക നിലവിൽ വരികയും ചെയ്തു. ഈ മലയാള മണ്ണിൽതന്നെ ഓൺലൈൻ സാധ്യതകളെ പരീക്ഷിച്ചറിഞ്‌ അതിൽത്തന്നെ അഗ്നിപരീക്ഷ നേരിട്ട ഷാരോൺ കുമാറെന്ന സംരംഭകന്റെ ജീവിതത്തിലേക്ക് കടന്നുചെന്നാൽ, ഇവിടെ നിന്നിട്ടു കാര്യമില്ലെന്ന് പറഞ്ഞ് വിദേശത്തേക്ക് പറക്കുന്നവരുടെ മനോഭാവം ശരിയാണെന്ന് തോന്നിപ്പോകും.

2010 ഡിസംബർ 26നാണ് ഷാരോൺ ചിസ്രിൻസ്.കോം എന്ന വെബ് പേജ് സംരഭം ആരംഭിക്കുന്നത്. ഓൾ ഇൻ വൺ വെബ്സൈറ്റ് എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കോൺസെപ്റ് ആയിരുന്നു ഇത് . എസ് എം എസ് ബ്ലഡ്‌ ബാങ്കിംഗ് പോർട്ടൽ സിസ്റ്റം ആയിരുന്നു ഈ വെബ്സൈറ്റിലെ ഒരു പ്രധാന സവിശേഷത. 2012 ഒക്ടോബർ 10 ന് ഇത് ഒരു സ്റ്റാർട്ടപ്പ് ആയി വളർന്ന് ചിസ്രിൻസ് ഇന്ഫോവേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആയി രജിസ്റ്റർ ചെയ്തു.


2011-15 കാലഘട്ടങ്ങളിൽ ഇതിന്റെ നടത്തിപ്പിനായി പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി പിഎംഈജിപിയുടെ ലോണിനായി അലഞ്ഞു.കൊല്ലം ഇൻഡസ്ട്രീസ് ജനറൽ മാനേജറിനു പുറകെ നാലു കൊല്ലമാണ് ഇതിനായി കളഞ്ഞത്. ഒരു പ്രമുഖ പ്രൈവറ്റ് ബാങ്കിന്റെ തുടർച്ചയായ അപേക്ഷ അവഗണനകളും. ഇതിനു പുറമെ 2011ൽ കെ.എഫ്.സി വായ്പയും അപേക്ഷിച്ചു നിരാശയായിരുന്നു ഫലം. പക്ഷെ ഒന്നിലും വിട്ടുകൊടുക്കാതെ ഷാരോൺ വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു .അക്കാലത്തു വളർന്നുവരുന്ന ക്യു ആർ കോഡ് സാങ്കേതികതയെ അടിസ്ഥാനമാക്കി 2013ൽ പുതിയൊരു പ്രൊജക്ട് രൂപകൽപന ചെയ്യാൻ കൊല്ലം മേയറെ സമീപിച്ചപ്പോൾ കിട്ടിയത് തികഞ്ഞ അവഹേളനം മാത്രമായിരുന്നു. മലയാളികൾക്ക് ആൻഡ്രോയ്ഡ് സുപരിചിതമായി തുടങ്ങുന്ന കാലഘട്ടത്തിൽ ഇതിന്റെ സാധ്യതകൾ മുൻപേ മനസിലാക്കി എൽ ഫ്ലോർ എന്നൊരു അപ്ലിക്കേഷൻ 2014ൽ വികസിപ്പിച്ചു പുറത്തിറക്കി. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കുള്ള എല്ലാ ലോ ഫ്ലോർ ബസിന്റെയും വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഇത്. അന്നത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ വളരെ മികച്ചരീതിയിൽ ഇതിനെ എല്ലാവർക്കും മുൻപിൽ അവതരിപ്പിച്ചു. ഈ അപ്ലിക്കേഷൻ നിർമിക്കാനായി കെ. എസ്. ആർ. ടി. സി യെ സമീപിച്ചപ്പോൾ “സമയം സൂക്ഷിച്ചുവച്ചിട്ടില്ലെന്ന” വിചിത്രമായ മറുപടിയാണ് ലഭിച്ചത്. തളരാതെ അവരുടെ നടപടിക്രമങ്ങളിലൂടെ ആവശ്യപ്പെട്ടപ്പോൾ, കർശനമായ നിയമനടപടികളുമായി അവർ എതിരെ വന്നു. ഒരു യുവസംരഭകന്റെ സ്വപ്നങ്ങളുടെ ചിറകരിയാൻ മറ്റെന്തുവേണം??

https://www.facebook.com/photo.php?fbid=10203176805297352&set=pb.1724380991.-2207520000..&type=3&theater


കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സൂക്ഷ്മ-ചെറുകിട -ഇടത്തരം സംരംഭങ്ങൾ നടത്തുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ മുദ്രാവായ്പയെ വിശ്വസിച്ചു കാത്തിരുന്ന് ഒരുപാടു സമയം കളഞ്ഞു.ഇത് 2016-17 കാലഘട്ടത്തിലാണ് നടന്നത്. പ്രതിവർഷം 10 ലക്ഷംപേർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള പദ്ധതിയിൽ പണം കിട്ടിയവരുണ്ടെങ്കിൽ കൂടോത്രം പരീക്ഷിച്ചിട്ടായിരിക്കണം. ഒരു പ്രത്യേക രേഖകളോ ജാമ്യമോ ആവശ്യമില്ലാത്ത ലോണിന്‌വേണ്ടി കയറിയിറങ്ങാത്ത ബാങ്കുകളില്ലെന്ന് വേദനയോടെ ഷാരോൺ ഓർക്കുന്നു. കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ച തന്റെ സംരഭത്തിനോട് പോലുമുള്ള അവജ്ഞ എത്ര ദുഖകരമാണ്…
മദ്യവിതരണത്തിനായി ബെവ്‌ ക്യു എന്ന അപ്ലിക്കേഷൻ നിർമിക്കാനായി കേരള സ്റ്റാർട്ടപ്പ് മിഷൻ കണ്ടെത്തിയ പുതിയ സംരഭകർ ഫെയർകോഡ് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരഞ്ഞെടുപ്പ് എന്ത് മാനദണ്ഡത്തിലാണെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടര ലക്ഷം രൂപയോളം ചിലവഴിച്ചു നിർമിക്കുന്ന ഈ അപ്ലിക്കേഷൻ നടത്താൻ വേണ്ടത്ര പരിജ്ഞാനം കമ്പനിക്ക് പോരെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇവരുടെ കമ്പനിയുടെ സേവന പാരമ്പര്യത്തിന് വലിയ ദൈർഘ്യം ഇല്ലെന്നിരിക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളും സ്വാർത്ഥതാല്പര്യങ്ങളും ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കാമെന്നാണ് ഷാരോണിന്റെ പക്ഷം. ഈ സംശയങ്ങളെ ഉറപ്പിക്കുന്ന രീതിയിലാണ് ബെവ്‌ ക്യൂ ആപ്പ് ഇറക്കിയപ്പോൾതന്നെ ഒടിപി വരാത്ത പ്രശ്നങ്ങളും, ഇരുപത് ലക്ഷംപേർ ഒന്നിച്ചു കയറിയാലും സുഗമമായി പ്രവർത്തിക്കുമെന്ന് പറഞ്ഞിട്ട് ആപ്പ് ചിലപ്പോൾ അനങ്ങാത്ത അവസ്ഥയുമാണ്.കൂടാതെ ആപ്പിൽ നമ്മുടെ സ്വകര്യ ഡാറ്റകൾ കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നതും കൂടെ കാണാൻ സാധിക്കുന്ന ഒരു വസ്തുതയാണ്. സ്പ്രിഗ്ലർ വിവാദം പോലെ ഇതും മാറാൻ സാധ്യത കല്പിക്കാവുന്നതാണ്. നമ്മുടെ ഡാറ്റകൾ ദുരുപയോഗപ്പെടുത്തുന്ന ഡാർക്ക്‌ വെബ് പോലുള്ള ഇരുണ്ട വഴികളെ നാം ഇവിടെ വിസ്മരിക്കരുത്. ഈ ഒരു സാഹചര്യത്തിൽ ഷാരോൺ കേരളത്തോടും സർക്കാരിനോടുമായ് കുറച്ചു ഉത്തരമില്ലാത്ത അല്ലെങ്കിൽ ഉത്തരം മറച്ചുപിടിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉന്നയിക്കുകയാണ്?

 1. കേരളത്തിൽ ബെവ്‌ ക്യു എന്ന അപ്ലിക്കേഷൻ നിലവിൽ വരുമ്പോൾ മലയാളിയുടെ ഓൺലൈൻ ചിന്തഗതികൾ മാറുന്നതായി കാണാമോ?
  2.പുതിയ ആപ്പ് നിർമിച്ച കമ്പനിക്ക് സാങ്കേതിക മികവിന്റെ നിലവാരത്തെകുറിച്ചുള്ള വിലയിരുത്തൽ?
  3.കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ കീഴിലുള്ള സംരഭകരെ പ്രോത്സാഹിപ്പിക്കാത്തതെന്താണ്?
  4.പുതിയ അപ്ലിക്കേഷൻ ഇറക്കാൻ വച്ച ടെൻഡറിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചെന്ന് കരുതുന്നുണ്ടോ?
  5.കേരളത്തിൽ പുതിയൊരു സംരഭം തുടങ്ങാൻ രാഷ്ട്രീയമായി പിടിപാട് ആവശ്യമാണോ?
  6.പുതിയ സംരംഭകരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
  7.ആപ്പിന് പകരം വെബ്സൈറ്റ് മതിയായിരുന്നെന്ന വിമർശനത്തെ എങ്ങനെ ഇപ്പോൾ വിലയിരുത്തുന്നു?
  8.ഇപ്പോഴുള്ള സർക്കാരിന് പുതിയ സ്റ്റാർട്ടപ്പ് കമ്പനികളോട് അവഗണ കാണിക്കുന്നുണ്ടോ?
  9.പുതിയ സംരംഭകർ കേരളത്തിൽ പുതുതായി തുടങ്ങാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ടോ?
  10.എന്തൊക്കെ മാർഗ്ഗനിർദേശങ്ങളാണ് നിർദേശങ്ങളാണ് പുതിയ സംരഭകർക്ക് നാൽകാനുള്ളത്?

2010ൽ സ്വന്തം സംരഭം തുടങ്ങിയപ്പോൾ അന്നത്തെ ആളുകൾക്ക് ഒരുപാട് സുപരിചിതമല്ലാതിരുന്ന ഓൺലൈൻ ബ്ലഡ്‌ ബാങ്ക്പോർട്ടൽ , എഡ്യൂക്കേഷണൽ ഡാറ്റാ ബേസ്,സെർച്ച്‌ എഞ്ചിൻ ന്യൂസ്‌ തുടങ്ങിയ ഐഡിയകൾ വികസിപ്പിച്ച ഷാരോൺ ഇത്തരത്തിലുള്ള പ്രശ്നങ്ങളിലൊന്നും തളരാതെ, ഇനിയും ഇവിടെ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ കണ്ടെത്തി മുന്നേറുകയാണ് . കമ്പനിയുടെ പ്രവർത്തനങ്ങൾക്കൊപ്പം 24ടൈംസ് മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിലൂടെ പുതിയൊരു ചുവടുവയ്ക്കുകയാണ്. ഇനിയൊരല്പം ഓൺലൈൻ ആകാം എന്ന ചിന്താഗതിയോടൊപ്പം ഒരു മാറ്റത്തിനായ് തയാറെടുക്കുന്നു ഷാരോൺ കുമാർ.


Like it? Share with your friends!

139
24 Web Desk

0 Comments

Your email address will not be published. Required fields are marked *