195

ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട് ആരാധകർക്ക് എപ്പോഴും ചർച്ചാവിഷയമാണ്. വീടിന്റെ പ്രത്യേകതകൾ, ചെലവ്, സൗകര്യങ്ങൾ അങ്ങനെ പലപ്പോഴും ഷാരൂഖിന്റെ ‘മന്നത്’ എന്ന വീട് സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് കവർ കൊണ്ട് ഈ ബംഗ്ലാവ് മൂടിയിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

മുംബൈയിൽ കോവിഡ് വ്യാപനം ഭയന്നാണ് ഷാരൂഖ് വീട് പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞതെന്ന ചർച്ച ട്വിറ്ററിൽ സജീവമാണ്. കോവിഡ് കേസുകളുടെ എണ്ണം മൂന്നുലക്ഷം പിന്നിട്ടിരിക്കുകയാണ് മഹാരാഷ്ട്രയിൽ. ഇതിനൊപ്പം ബച്ചൻ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതും ഷാരൂഖിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതാകാം എന്നൊക്കെ ട്വീറ്റുകൾ നിറഞ്ഞു. എന്നാൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് താരം വീട് പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. മുൻപും താരം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് അവർ വ്യക്തമാക്കുന്നു.

ഏകദേശം 200 കോടിയോളം രൂപ ചെലവഴിച്ചാണ് മന്നത് എന്ന ബംഗ്ലാവിന്റെ പണി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.


Like it? Share with your friends!

195
Seira

0 Comments

Your email address will not be published. Required fields are marked *