329

ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്ത്, ഒരു വർഷം കൊണ്ട് അവസാനിപ്പിക്കാമോ ദാമ്പത്യം, ജയ ജയ ജയഹേക്ക് ശേഷം ഒരു കിടിലൻ ഷോർട് ഫിലിം

സിനിമയിലും ഷോർട് ഫിലീമിലും ചിരി ഉത്പാദിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നടന്റെയോ നടിയുടെയോ കഴിവിനപ്പുറം സംവിധായകന്റെ സമീപനവും ക്യാമറയുടെ വീക്ഷണവുമെല്ലാം ചേർന്നാണ് ചിരി പടർത്തുന്നത്. അത്തരത്തിൽ പ്രേക്ഷകന് വേണ്ടതെല്ലാം ഒരുകുടക്കീഴിൽ നൽകുന്ന ഹ്രസ്വ ചിത്രമാണ് മം​ഗളം ഭവന്തു. കാസ്റ്റിംഗും അഭിനേതാക്കളുടെ പെർഫോമൻസും പ്രേക്ഷകരെ കൃത്യമായി എന്റർടെയിൻ ചെയ്യാനും എൻഗേജ് ചെയ്യിക്കാനും സാധിക്കുംവിധം ഇഴചേർത്തെടുത്ത നർമ്മരംഗങ്ങളുമാണ് ഷോട് ഫിലീമിലുള്ളത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, സൈജു കുറുപ് തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങളും ഇ4 എന്റർടൈൻമെന്റ് തുടങ്ങിയ പ്രൊഡക്ഷൻ ഹൗസും ഒക്കെ ചേർന്ന് റിലീസ് ചെയ്ത മലയാളം ഷോർട് ഫിലിമാണ് – മംഗളം ഭവന്തു. ഒരു ഹ്രസ്വ ചിത്രത്തിന് ലഭിക്കുന്നതനെക്കാൾ വലിയ അം​ഗീകാരമാണ് മം​ഗളം ഭവന്തുവിന് ഇതിനോടകം ലഭിച്ചിരിക്കുന്നകത്. സിനിമയോട് കിടപിടിക്കുന്ന മേക്കിങ്ങും പെർഫോമൻസും.. ചിരിപ്പിച്ച് കയ്യടിപ്പിക്കുന്ന ക്ലൈമാക്സ്.. കാലിക പ്രസക്തി ഉള്ള ഒരു വിഷയത്തെ ഇത്ര മനോഹരമായി ഒരുക്കി എന്നതുമാണ് ഷോർട് ഫിലീമിന്റെ സവിശേഷത. 10G മീഡിയയിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്

ആർബർട്ട് ഷാജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആൻസി, ആൽബർട്ട് ഷാജു, ഡാൻ പോൾ, പ്രിയങ്ക ആർ വി നായർ, ഐശ്വര്യ പിവി, വിവിൻ വിനോദ്, വിജീഷ് വിജയൻ, കലേഷ് നായർ, ദീപക് മണി എന്നിവരാണ് പ്രധാന അഭിനയതാക്കൾ. ബേസിൽ ബേബി റിസ്വാൻ മുസ്തഫ അരുൺ നെഹ്രു എന്നിവർ ചേർന്ന് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ അർജുൻ ബൈജു, ക്രിസ്റ്റഫർ, ആൽബ ബേസിൽ എന്നിവരാണ്. സിനിമാറ്റോ​ഗ്രഫി- ജിമ്മി ഡാനി. പശ്ചാത്തല സം​ഗീതം – ലാൽ കൃഷ്ണ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ധന്യ വിമൽ. ക്രിയേറ്റീവ് ഡയറക്ടർ- ശരത് ജിനരാജ്. അസോസിയേറ്റ് ഡയറക്ടേഴ്സ്- ദീപക്, ജൂഡ് പ്രിൻസ്,
അസിസ്റ്റന്റ് ഡയറക്ടേഴ്സ്- വിവിൻ വിനോദ്, കലേഷ് ജി നായർ, ശ്രീരാജ് ആർ. സൗണ്ട് ഡിസൈൻ- ജൂ‍‍‍ഡ് ആർ. റെക്കോർഡിം​ഗ് എഞ്ചിനിയർ സുബൈർ സിപി (വിസ്മയ മാക്സ്)
പി ആർ ഓ മഞ്ജു ഗോപിനാഥ്


Like it? Share with your friends!

329
Editor

0 Comments

Your email address will not be published. Required fields are marked *