‘സിനിമയിൽ അഭിനയിച്ചുകൂടേയെന്ന് ചോദിച്ചിട്ടുണ്ട്, പക്ഷേ താൽപര്യമില്ല..’ – മനസ്സ് തുറന്ന് ശ്രേയ ഘോഷാൽ


0

ശ്രുതി മധുരമായ ശബ്ദംകൊണ്ട് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഒരു ഗായികയാണ് ശ്രേയ ഘോഷാൽ. ഇന്ത്യൻ സിനിമ മേഖലയിൽ പത്തിൽ അധികം ഭാഷകളിൽ പാടിയിട്ടുള്ള ഒരു ഗായികയാണ് ശ്രേയ. 2002-ൽ സീ ടിവിയിലെ സ രി ഗ മ എന്ന ഷോയിൽ ശ്രേയ വരികയും ആ സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബനസലി പരിപാടി കാണുകയും സിനിമയിൽ പാടാൻ അവസരം കൊടുക്കുകയും ചെയ്തു.

പിന്നീട് ശ്രേയയ്ക്ക് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി പാട്ടുകൾ പല ഭാഷകളിൽ നിന്ന് ശ്രേയയെ തേടിയെത്തി. 4 നാഷണൽ അവാർഡും, 7 ഫിലിം ഫെയർ അവാർഡും 4 തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡും 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും 10 തവണ സൗത്ത് ഫിലിം ഫെയർ അവാർഡും തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ശ്രേയ.

ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രേയ പാടി തുടങ്ങുന്നത്. പക്ഷേ ശ്രേയയുടെ ആ ശബ്ദം ഏറ്റവും കൂടുതൽ തവണ മലയാളികളെ കേൾപ്പിച്ചത് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞനാണ്. അദ്ദേഹം സംഗീതം ചെയ്യുന്ന സിനിമകളിൽ മിക്കതിലും ശ്രേയ പാടിയിട്ടുണ്ടായിരിക്കും. മോഹൻലാൽ നായകനായി എത്തുന്ന മരിക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് അടുത്തതായി ശ്രേയ പാടാൻ പോകുന്നത്.

ശ്രേയ ഒരു ചാനലിന് നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാണ്. ശ്രേയയുടെ വാക്കുകൾ, ‘ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. വെസ്റ്റേൺ മ്യൂസിക്കിൽ ശ്രദ്ധ കൊടുക്കാൻ ഒന്നും താല്പര്യമില്ല അതല്ല എന്റെ ലക്ഷ്യം. ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതുകൊണ്ട് കൊണ്ട് എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

എന്നാലും കൂട്ടുകാർക്കൊപ്പമുള്ള കറങ്ങാൻ പറ്റിയിരുന്നില്ല, കോളേജിൽ ചേർന്നെങ്കിലും ക്ലാസുകൾ ഒക്കെ എനിക്ക് മിസ് ആവുമായിരുന്നു. ഒരു സോഷ്യൽ ലൈഫ് ഞാൻ മിസ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ഈ ജീവിതത്തിൽ സന്തുഷ്ടയാണ്..’ സിനിമയിൽ അഭിനയിക്കാൻ ശ്രേയയുടെ ആരാധകർ ആവശ്യപ്പെടുമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും ശ്രേയ മറുപടി നൽകി.

അവർ അങ്ങനെ ചോദിക്കാറുണ്ട്. പക്ഷേ എനിക്ക് തീരെ അതിനോടൊന്നും താല്പര്യമില്ല..’ ശ്രേയ മറുപടി നൽകി. പാട്ടിനോടൊപ്പം തന്നെ ശ്രേയ കുറിച്ച് ആളുകൾ പറയുന്നയൊരു കാര്യമായിരുന്നു ശ്രേയയുടെ സൗന്ദര്യത്തെ കുറിച്ചു. മാമാങ്കത്തിലെ ‘മൂക്കുത്തി’ എന്ന പാട്ടാണ് പുറത്തിറങ്ങിയ സിനിമകളിൽ മലയാളത്തിൽ അവസാനമായി പാടിയിരിക്കുന്നത്.


Like it? Share with your friends!

0
meera krishna