111

ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “ധനയാത്ര” റിലീസിനൊരുങ്ങി. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രൻ രാമന്തളിയാണ്.

പെണ്ണായിട്ട് പിറന്നത് കൊണ്ടുമാത്രം ഇരയായിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്ത വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ്” ധനയാത്ര” എന്ന ചിത്രത്തിലൂടെ സംവിധായകൻ. വിജില എന്ന ശക്തമായ കഥാപാത്രമായി ശ്വേതാ മേനോൻ ചിത്രത്തിൽ എത്തുമ്പോൾ, ദേവരാജൻ ആയി റിയാസ്‌ഖാനും, ഷംല കുര്യനായി തെലുങ്ക് നടി സന്ദീപാ അയ്യരും എത്തുന്നു.

ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ, ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യു.ജി.കെ, ഛായാഗ്രഹണം- വേണുഗോപാൽ, എഡിറ്റിംഗ്- രഞ്ജൻ എബ്രഹാം, ഗാനങ്ങൾ- വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം & ഗിരീഷ് കുന്നുമ്മൽ, സംഗീതം- കാഞ്ഞങ്ങാട് രാമചന്ദ്രൻ & രാജാമണി, പശ്ചാത്തല സംഗീതം- ബിജിബാൽ, മേക്കപ്പ്- അനിൽ നേമം, കലാസംവിധാനം- രാംകുമാർ, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- എ.കെ ശ്രീജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കമൽ പയ്യന്നൂർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനസ് പടന്നയിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

111
24 Web Desk

0 Comments

Your email address will not be published. Required fields are marked *