159

വസ്‌ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത്‌ ഇന്ത്യൻ ഗാർമെന്റ്‌സ്‌ മാനുഫാക്‌ച്ചേഴസ്‌ അസോസിയേഷൻ (സിഗ്മ). ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും.
കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോക്താകളിലേക്ക് സേവനങ്ങൾ എത്തിക്കുന്ന രീതിയിലാണ് ‘സിഗ്മ ഇ–-മാർക്കറ്റ്‌പ്ലെയ്‌‌സ്‌’ വിഭാവനം ചെയ്യുന്നത്‌‌. അന്താരാഷ്‌ട്ര നിലവാരത്തിൽ തയ്യാറാക്കുന്ന വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച്‌ ഓൺലൈൻ ഷോപ്പിങ്‌ ഭീമന്മാരായ മിന്ത്ര, ആമസോൺ, ഫ്ലിപ്പ്‌കാർട്ട്‌, അജിയോ എന്നിവക്ക് ബദലാവുകയാണ്‌ ലക്ഷ്യം. ഉപഭോക്താക്കൾക്ക്‌ കൂടുതൽ അനുകൂലമായ രീതിയിലാകും ആപ്ലിക്കേഷന്റെ പ്രവർത്തനം. ഡെലിവറിയും വേഗത്തിലാക്കും.

സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന വസ്‌ത്രവ്യാപാര മേഖലയ്‌ക്ക്‌ കൈത്താങ്ങാവുകയാണ്‌ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്‌. വസ്ത്രനിർമാതാക്കൾ മുതൽ മൊത്തവ്യാപാരികൾ, ചെറുകിട കച്ചവടക്കാർ വരെ ഉൾപ്പെടുന്ന സംവിധാനം
ഹോൾസെൽ ടു റീറ്റയിൽ, റീറ്റയിൽ ടു കസ്റ്റമർ വ്യാപാരം സാധ്യമാക്കും. ഓൺലൈൻ വസ്‌ത്രവ്യാപാര രംഗത്ത്‌ ഒരു വർഷത്തിലേറെയായി സിഗ്മ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതി രൂപപ്പെടുത്തിയത്‌. ഇന്ത്യയിലെല്ലായിടത്തും ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരം ഒരുക്കാൻ ആണ് ഇതിലൂടെ ശ്രമിക്കുന്നത്.


Like it? Share with your friends!

159
24 Web Desk

0 Comments

Your email address will not be published. Required fields are marked *