174

റായ്പുര്‍: സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇലിന സെന്‍ (69)അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു.

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ ഹിന്ദി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസറായിരുന്ന ഇലിന കോര്‍പറേറ്റ് വല്‍ക്കരണത്തിനെതിരെ ഛത്തീസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിച്ച് പോരാടിയിരുന്നു.

ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ബിനായക് സെന്നിന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയിരുന്നു.

ഇന്‍സൈഡ് ഛത്തീസ്ഗഡ്: എ പൊളിറ്റിക്കല്‍ മെമയര്‍, സുഖവാസിന്‍: ദി മൈഗ്രന്റ് വുമന്‍ ഓഫ് ഛത്തീസ്ഗഡ് എന്നീ പുസ്തങ്ങള്‍ എഴുതിയിട്ടുണ്ട്.

നക്സലൈറ്റ് പ്രസ്ഥാനത്തെ പിന്തുണച്ചെന്നും മാവോയിസ്റ്റുകളെ ഭരണകൂടത്തിനെതിരെ പോരാടാന്‍ സഹായിച്ചെന്നും ആരോപിച്ച് രാജ്യദ്രോഹവും ഡൂഢാലോചനയും ചുമത്തി ഡോ. ബിനായകിനെ അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്ന അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ഇല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി 2011 ല്‍ ജാമ്യം നല്‍കുകയായിരുന്നു.


Like it? Share with your friends!

174
Seira

0 Comments

Your email address will not be published. Required fields are marked *